തന്റെ ജീവിതത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്

തന്റെ ജീവിതത്തെ കുറിച്ച് നടി മംമ്ത മോഹന്‍ദാസ് പറയുന്നത് ഇങ്ങനെയാണ്. ജീവിതം എന്താണെന്നു ചോദിച്ചാല്‍ ഇപ്പോള്‍ നാം കടന്നു പോകുന്ന നിമിഷങ്ങള്‍ തന്നെ. അതില്‍ സന്തോഷകരമായ കാര്യങ്ങള്‍ മാത്രമല്ല സംഭവിക്കുന്നത് ദു:ഖകരമായ സംഭവങ്ങളും ഉണ്ടാകും. ആ തിരിച്ചറിവ് വന്ന നിമിഷം മുതല്‍ ക്യാന്‍സര്‍ എന്റെ മനസിനെ തൊട്ടിട്ടില്ല.
ജീവിതത്തില്‍ എനിക്ക് എന്റെതായ ആദര്‍ശങ്ങളുണ്ട്. അതു പണയം വയ്ക്കാതെയാണ് ഇത്രയും കാലം ജീവിച്ചിരുന്നത്. ലോസ് ആഞ്ജലീസിലെ ജീവിതമാണ് എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയത്. അവിടെ ഒറ്റക്കായിരുന്നു താമസം. ഞാന്‍ ശാരീരികമായി എറെ ക്ഷീണിതയായിരുന്നു. എഴുന്നേറ്റു 10 മിനിറ്റു നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ഈ ചിന്തയാണ് എനിക്കു ധൈര്യം പകര്‍ന്നത്. എന്റെ മനോബലം സ്വയം അളക്കാനായിരുന്നു ഇത്.
സത്യത്തില്‍ ലോസ് ആഞ്ജലീസിലെ മെഡിക്കല്‍ എക്‌സ്പിരിമെന്റിന്റെ ഭാഗമായി ഞാന്‍ നിന്നു കൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിന്റെ ഭാഗമായി എന്റെ ശരീരം ഒരു പരീക്ഷണവസ്തുവാക്കി വിട്ടുകൊടുക്കുകയായിരുന്നു. അവിടുത്തെ ക്ലിനിക്കല്‍ ട്രയിലിന്റെ വിഷയമായിരുന്നു ഞാന്‍. ഒരു ഗിനിപ്പന്നിയെപ്പോലെയാണെന്നു പറയാം. എന്നെക്കൂടാതെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍ അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു വ്യക്തിയും ഞാനായിരുന്നു. മംമ്ത ക്ലബ് എഫ് എം ദുബായ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha
























