Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഡോക്ടറും സര്‍ക്കസുകാരിയും എയര്‍ഹോസ്റ്റസും ഒക്കെ ആകാന്‍ ആഗ്രഹിച്ച സ്വാതി റെഡ്ഡി ഒടുവില്‍ നടിയായി

26 FEBRUARY 2014 10:42 PM IST
മലയാളി വാര്‍ത്ത.

കുട്ടിക്കാലത്ത് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം, പഠിക്കുന്നകാലത്ത് ഒരിക്കല്‍ സര്‍ക്കസ് കാണാന്‍ പോയി പിന്നെ അതിനോടായി കമ്പം. കൗമാരത്തിലെത്തിയപ്പോള്‍ എയര്‍ഹോസ്റ്റസ് ആവാന്‍ കൊതിച്ചു. ജീവിതത്തില്‍ ചെയ്യാനാഗ്രഹിച്ച വേഷങ്ങളെല്ലാം ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ച് തീര്‍ക്കുകയാണ്- സ്വാതി റെഡ്ഡി പറഞ്ഞു.

മലയാളം കട്ടി

മലയാളം ഡയലോഗുകള്‍ പറയാന്‍ പ്രയാസമാണ്. എങ്കിലും കഷ്ടപ്പെട്ട് പഠിക്കും. സ്റ്റാര്‍ട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞാനാകെ മാറും. ഡയലോഗുകള്‍ അറിയാതെ മനസില്‍ നിന്ന് നാവിലേക്ക് വരും. സുബ്രഹ്മണ്യപുരം തമിഴ്‌നാട്ടിലേതു പോലെ കേരളത്തിലും വലിയ ഹിറ്റായിരുന്നു. അത് അറിഞ്ഞപ്പോള്‍ സന്തോഷം. ആമേന്‍, 24 നോര്‍ത്ത് കാതം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ കേരളത്തില്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് ലഭിച്ചു. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. 

കഥയും കഥാപാത്രങ്ങളും പ്രധാനം

അന്യഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പോള്‍ കന്നടയിലൊക്കെ ഈ മാറ്റം കാണാം. എണ്‍പതുകളിലെ മലയാളസിനിമകളുടെ കഥകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.ബാലചന്ദിര്‍, ബാലുമഹേന്ദ്ര, മഹേന്ദ്രന്‍, ഭാരതിരാജ എന്നിവരുടെ സിനിമകളും വിസ്മയമാണ്. ടൈറ്റാനിക്, ബ്രേവ്ഹാര്‍ട്ട്, മില്യണ്‍ ഡോളര്‍ബേബി എന്നീ ഹോളീവുഡ് ചിത്രങ്ങള്‍ കണ്ട് കോരിത്തരിച്ച് പോയി. 

അടുത്തത് ആസിഫ്  

ഫഹദുമായി രണ്ടു ചിത്രങ്ങള്‍ ചെയ്തു. ഒരു ചിത്രം വിജയിച്ചാല്‍ അതിലെ താരങ്ങളെ വച്ച് വീണ്ടും സിനിമയെടുക്കുന്നത് എല്ലാ ഇന്‍ഡസ്ട്രിയിലെയും സ്ഥിരം ഫോര്‍മുലയാണ്. ഓര്‍ഡിനറിക്ക് ശേഷം ചാക്കോച്ചന്റെയും ബിജുമേനോന്റെയും എത്ര ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഫഹദ് ശ്രദ്ധയോടെ കരിയര്‍ കൊണ്ടുപോകുന്ന നടനാണ്. അടുത്ത ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. 

അമ്മയാണ് എല്ലാം

അച്ഛന്‍ മര്‍ച്ചന്റ് നേവിയിലാണ്. കുട്ടിക്കാലം മുതലേ അമ്മയാണ് എന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇപ്പം ലൊക്കേഷനുകളില്‍ കൂട്ടുവരുന്നതും അമ്മയാണ്. എല്ലാ കാര്യങ്ങളും വീട്ടില്‍ ചര്‍ച്ച ചെയ്യും. ഗോസിപ്പുകളെ ഭയക്കാത്തത് അതുകൊണ്ടാണ്. വീട്ടില്‍ ഇരിക്കുമ്പോള്‍ പുസ്തകം വായനയാണ് പരിപാടി. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ എല്ലാ കളക്ഷനും വാങ്ങും. ഹാരീപോര്‍ട്ടര്‍ പുസ്തകമാണ് സിനിമയേക്കാള്‍ നല്ലത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends