അമ്മയുടെ മരണത്തിനും കൂടി ഉത്തരം പറഞ്ഞിട്ട് പോയാല്‍ മതി; ശക്തമായ നിലപാടുകളുമായി ഗൗതമി

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ശക്തമായ നിലപാടുകളുമായി ഗൗതമി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലേക്ക് പോകാനൊരുങ്ങുമ്പോള്‍ വീണ്ടും ശക്തമായ പ്രസ്താവനയുമായി ഗൗതമി രംഗത്തെത്തി. അമ്മയുടെ മരണത്തിന് ഉത്തരം കൂടി പറയണമെന്നാണ് ഗൗതമി പറഞ്ഞത്.
അനധികൃതസ്വത്തുകേസിലാണ് വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിവിധി. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി. ശശികലയോട് നാലാഴ്ചക്കകം കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ബംഗലൂരു കോടതിയില്‍ കീഴടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുബ്രഹ്മണ്യം സ്വാമിയുടെ പരാതിപ്രകാരമാണ് തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം നേരത്തെ ജയയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. ജയലളിത 66.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് ഇതില്‍ വിജിലന്‍സ് കണ്ടെത്തി. 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, 10,500 സാരികള്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























