പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്, ധനുഷിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരെന്നതിന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് താരം പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാള്‍

ധനുഷിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരെന്നതിന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് താരം പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ രംഗത്ത്. ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി മധുര ദമ്പതികള്‍ എത്തിയതിനെ തുടര്‍ന്നാണ് താരം പഠിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്‍മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കേസ് നല്‍കിയത്.
കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ധനുഷ് കഴിഞ്ഞ ദിവസം ഹാജരായിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസിനെക്കുറിച്ച് അറിഞ്ഞ് തനിക്ക് ദുഃഖം തോന്നി. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍.
എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.
ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മ വിഷയലക്ഷ്മിയാണ് ധനുഷിനെ സ്‌കൂളില്‍ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.
പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്. ധനുഷ് തായ് സത്യ സ്‌കൂളിലാണ് പഠിച്ചതെന്ന് അതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാന്‍ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിന്‍സിപ്പാളും ഞാനായിരുന്നു. ധനുഷിന് അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ചിലര്‍ ഇപ്പോഴും തായ് സത്യ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറഞ്ഞു.
https://www.facebook.com/Malayalivartha

























