വിദ്യാബാലന്‍ പിന്‍മാറിയത് തീവ്രഹിന്ദു സംഘടനകളെ ഭയന്നെന്ന്

മാധവിക്കുട്ടിയുടെ കഥപറയുന്ന ആമിയില്‍ നിന്ന് നടി വിദ്യാബാലന്‍ പിന്‍മാറാന്‍ കാരണം തീവ്രഹിന്ദു സംഘടനകളെ ഭയന്നെന്ന് റിപ്പോര്‍ട്ട്. വിദ്യ ആമിയായി അഭിനയിക്കരുതെന്ന സംഘപരിവാര്‍ വിവാദങ്ങള്‍ക്ക് മുമ്പാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. അതിന് ഒരു കാരണമായി സംവിധായകന്‍ കമല്‍ പറയുന്നതിങ്ങന: വിദ്യയുടെ പിന്‍മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമായ ഇടപെടലുകളോ മറ്റ് കാരണങ്ങളോ ഇല്ലെന്നാണ് മനസിലാക്കുന്നത്. മറ്റ് ചില കാരണങ്ങളുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. അത് സത്യമാകണമെന്നില്ല. ഹിന്ദി സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ സിനിമ രജപുത്ര വനിതകളെ ആക്ഷേപിക്കുന്നെന്ന് പറഞ്ഞ് സംവിധായകനെ ഒരു സംഘം ആക്രമിക്കുകയും ഷൂട്ടിംഗ് സെറ്റില്‍ പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമാകാം എന്ന് കരുതുന്നു.
സിനിമയ്ക്കും താരങ്ങള്‍ക്കും നേരെ ഇത്തരം ആക്രമണങ്ങള്‍ പതിവാവുകയാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം അടക്കം നിര്‍ണായകമായ പല കാര്യങ്ങളും സിനിമ പറയുന്നുണ്ട്. അതുകൊണ്ട് ആമി എന്ന സിനിമയ്‌ക്കെതിരെയും ഇത്തരം ഭീഷണികള്‍ ഉണ്ടാകാമെന്ന് വിദ്യാ ബാലന്‍ വിചാരിച്ച് കാണും. മറ്റൊന്ന് ഹിന്ദിയില്‍ ചിത്രങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്നും വിശ്വസിച്ചിരിക്കാം. ഇതെല്ലാം തന്റെ തോന്നലുകളാണെന്നും സത്യം വെളിപ്പെടുത്തേണ്ടത് വിദ്യ തന്നെയാണെന്നും കമല്‍ പറയുന്നു.
സിനിമയില്‍ നിന്ന് പിന്‍മാറിയതില്‍ വിഷമമുണ്ടെന്ന് വിദ്യ റസൂല്‍പൂക്കുട്ടിയോട് പറഞ്ഞു. അതുകൊണ്ട് തന്നെ വിളിക്കാതെ മെസേജ് അയയ്ക്കുകയായിരുന്നു. ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് കാരണം നേരില്‍ കാണുമ്പോള്‍ പറയാമെന്ന് വിദ്യ പറഞ്ഞതായും റസൂല്‍പൂക്കുട്ടി പറഞ്ഞു. എന്നാലിതുവരെ വിദ്യബാലന്‍ കമലിനെ നേരില്‍ കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha

























