യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്, തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി ദിലീപ്

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്ന് നടന്‍ ദിലീപ്. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായും നടന്‍ ദിലീപ് പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ജോര്‍ജേട്ടന്‍സ് പൂര'ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.
ഒരു ഇംഗ്ലീഷ് പത്രത്തില്‍നിന്നാണ് ഗൂഢാലോചനയുടെ തുടക്കം. പ്രേക്ഷകരുടെ മനസില്‍ എനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നത്. എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























