Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

അതെന്റെ ജന്മാവകാശമാണ്, അക്കാര്യത്തില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ല: ഷക്കീല

06 MARCH 2017 02:49 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചതായിരുന്നു തന്റെ ജീവിതമെന്ന് ഷക്കീല പറഞ്ഞു. ആദ്യ കാലത്ത് ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട നായിക പിന്നീട് അതു തുടര്‍ന്നു പോവുകയായിരുന്നു. മാദക റാണിയായി വിശേഷിക്കപ്പെടുന്ന ഷക്കീലയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. 

എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നാണ് ഷക്കീല പറയുന്നത്. തളരുമ്പോള്‍ താങ്ങാനായി നല്ലൊരു ജീവിത പങ്കാളി ഇല്ലാത്തതിന്റെ ദു:ഖത്തെക്കുറിച്ച് മുന്‍പും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണമാണ് സിനിമയിലേക്കെത്തിയത്. നിത്യച്ചെലവിനു പോലും വഴിമുട്ടിയിരുന്ന കുടുംബത്തെ സഹായിക്കാന്‍ സ്വന്തം ജീവിതം സിനിമയില്‍ സമര്‍പ്പിച്ച ഷക്കീല.

സിനിമയിലെ ഗ്ലാമര്‍ ലോകത്ത് എത്തിപ്പെട്ട ഷക്കീലയ്ക്ക് പ്രചോദനമേകിയത് മാദക റാണിയായ സില്‍ക്ക് സ്മിതയുടെ ജീവിതമായിരുന്നു. ആദ്യ സിനിമയില്‍ത്തന്നെ അവരുടെ സഹോദരിയായി വേഷമിടാന്‍ കഴിഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമായി ഗ്ലാമറസായി അവര്‍ അഭിനയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അഭിനേത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. സില്‍ക്ക് സ്മിതയുടെ അഭിനയം അടുത്തു നിന്ന് അറിഞ്ഞതാണ് ഗ്ലാമര്‍ റോളുകള്‍ സ്വീകരിക്കാന്‍ തനിക്ക് പ്രചോദനമായത്.സിനിമയിലെത്തിയ കാലത്ത് താന്‍ ചെയ്യുന്ന റോളുകളെക്കുറിച്ച് വീട്ടുകാര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ ഒന്നും അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഞാന്‍ പോലും ഓര്‍ക്കാനിഷ്ടപ്പെടാത്ത പലതരം ചിത്രങ്ങളും കാണുമെന്നും ഷക്കീല പറഞ്ഞു.

ഏത് കാര്യം ചെയ്യുകയാണെങ്കിലും അത് പരമാവധി നന്നായി ചെയ്യാനാണ് താന്‍ ശ്രമിക്കാറുള്ളത്. ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അത് അങ്ങേയറ്റം മികച്ചതാക്കാനാണ് താന്‍ ശ്രമിക്കാറുള്ളത്.

വിവിധ ഭാഷകളിലായി 400 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷക്കീല. ഗ്ലാമര്‍ വേഷം ചെയ്തതിനെക്കുറിച്ച് യാതൊരുവിധ പശ്ചാത്തപവും തനിക്കില്ല. ആകെ നിരാശയുള്ളത് ഒരു കാര്യത്തിലാണ്. മാതാപിതാക്കള്‍ ആഗ്രഹിച്ചതു പോലൊരു കുടുംബിനിയാവാന്‍ തനിക്ക് കഴിഞ്ഞില്ലെന്നുള്ളത്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ പലപ്പോഴും രക്ഷിതാക്കളുടെ അസാന്നിധ്യം തനിക്കു അനുഭവപ്പെടാറുണ്ടെന്നും ഷക്കീല പറഞ്ഞു.സമൂഹം എങ്ങനെ കാണുന്നുവെന്ന് സ്ത്രീകള്‍ ഭയക്കേണ്ടതില്ല. സ്ത്രീ സമൂഹം കൂടുതല്‍ കരത്താര്‍ജ്ജിക്കണം. തന്റേടികളായ സ്ത്രീകളെയാണ് തനിക്കിഷ്ടമെന്നും ഷക്കീല വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇന്നും തന്നെ ഏറെ വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ചും ഷക്കീല അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസിന്റെ ആവശ്യത്തിനായി ബുര്‍ഖ ധരിച്ച് കോടതിയിലെത്തിയ ഷക്കീലയ്ക്ക് നേരെ ആക്രോശവുമായി ചിലര്‍ കടന്നുവന്നു.

സിനിമയില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ബുര്‍ഖ ധരിക്കരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. സിനിമയ്ക്കുമപ്പുറത്ത് തന്റെ വ്യക്തി ജീവിത്തില്‍ ഇടപെടാന്‍ ആര്‍ക്കു അധികാരമില്ല. ബുര്‍ഖ ധരിക്കുകയെന്നത് എന്റെ ജന്‍മാവകാശമാണ്. അക്കാര്യത്തില്‍ ആരു ചോദ്യം ചെയ്താലും താന്‍ പ്രതികരിക്കുമെന്നും ഷക്കീല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (10 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (14 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (29 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (39 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (50 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (54 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends