സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം ചൊവ്വാഴ്ച... സാധ്യതാ പട്ടികയില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്ത്; പക്ഷെ സൂപ്പര്‍ താരങ്ങളെ തിരുകിക്കയറ്റാന്‍ ശ്രമം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സാധ്യതാ പട്ടികയില്‍ സൂപ്പര്‍ താര ചിത്രങ്ങളില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മിച്ച സിനിമയായി മാന്‍ഹോള്‍ തെരഞ്ഞെടുത്തെന്നാണ് വിവരം. ഇതോടൊപ്പം കമ്മട്ടിപ്പാടം, കറുത്തറുത്ത് ജൂതന്‍, അയാള്‍ ശശി, ഗപ്പി, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് പരിഗണിക്കുന്നത്.
ഏറ്റവും മികച്ച നടനായി കമ്മട്ടിപ്പാടത്തിലെ വിനായകനേയും ശ്രീനിവാസനേയും സലിം കുമാറിനേയുമാണ് പരിഗണിക്കുന്നത്. സുരഭി, റിമ കല്ലിംഗല്‍, ഭാമ എന്നിവരാണ് മികച്ച നടിയായി പരിഗണിക്കുക. മാന്‍ഹോള്‍ സംവിധാനം ചെയ്ത വിധു വിന്‍സന്റിനെ മികച്ച സംവിധായകയായി പ്രഖ്യാപിക്കും. മികച്ച ജനപ്രിയ ചിത്രമായി പുലിമുരുകന്‍ വരും.
അതേസമയം ഈ പട്ടിക വെട്ടി സൂപ്പര്‍ താരങ്ങള്‍ക്കു കൂടി അവാര്‍ഡ് നല്‍കി അവാര്‍ഡ് നിശ ഒരു താര നിശയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ചലച്ചിത്ര അക്കാഡമിക്ക് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയാല്‍ ജൂറികള്‍ തന്നെ രംഗത്ത് വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ബജറ്റ് പ്രഖ്യാപനം കൊണ്ട് വെള്ളം കുടിച്ച സര്‍ക്കാര്‍ സിനിമയില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യാഖ്യാനമുണ്ട്. എന്തായാലും കാത്തിരിക്കാം. പുതിയ സിനിമാ വിവാദത്തിന്.
https://www.facebook.com/Malayalivartha

























