ഒന്നിച്ച് ഒരു പാതയില്‍ സഞ്ചരിച്ച രണ്ടുപേര്‍; കമല്‍ഹാസനുമായി ഉണ്ടായിരുന്നത് ഒരു പാര്‍ട്ണര്‍ഷിപ്പ് മാത്രം

നടന്‍ കമല്‍ഹാസനും ഗൗതമിയും തമ്മിലുള്ള ബന്ധം പല രീതിയില്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. എന്നാല്‍, എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് തുറന്നു പറയേണ്ടയാള്‍ താന്‍ തന്നെയാണെന്നും ഗൗതമി പറയുന്നു.
കമല്‍ഹാസുമായി ഉണ്ടായിരുന്നത് പാര്‍ട്ണര്‍ഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയില്‍ സഞ്ചരിച്ച രണ്ടുപേര്‍. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോള്‍ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാന്‍ തീരുമാനിച്ചത്.കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ ഈയൊരു കടുത്ത തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം.
എല്ലാവരും ജീവിതത്തില്‍ സെറ്റില്‍ ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം തന്നെ ഞാന്‍ വീണ്ടും തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ഞാനിഷ്ടപ്പെടുന്നുവെന്നും ഏറ്റെടുക്കുന്നുവെന്നും ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ലെന്നും ഗൗതമി മനസ്സ് തുറന്നു. ഞാനൊരമ്മയാണ്. മകള്‍ക്കുമുന്നില്‍ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കണമെന്നും ഗൗതമി പറയുന്നു.
https://www.facebook.com/Malayalivartha

























