മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രജിഷ വിജയന്...

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രജീഷ വിജയന്‍ മലയാള സിനിമയില്‍ പുതുമുഖമാണ്. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയാണ് രജീഷ മലയാള സിനിമയുടെ നായികയാവുന്നത്. ആദ്യമായി നായികയായ സിനിമയില്‍നിന്നു തന്നെ രജീഷയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ കഴിഞ്ഞു.
സിനിമയില്‍ നായികയാകുന്നത് ആദ്യമായിട്ടാണെങ്കിലും ആങ്കറിംഗില്‍ താരം സജീവമായിട്ടുണ്ടായിരുന്നു. സൂര്യാ ടിവി, സൂര്യ മ്യൂസിക്ക്, മഴവില്‍ മനോരമ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറിംഗ് നടത്തിയിട്ടുണ്ട് താരം. റിയലിസ്റ്റിക്കായ ഒരു റൊമാന്റിക്ക് ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ഷൈജു ഖാലിദിന്റെ സഹോദരന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എബിസിഡി, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന നവീന്‍ ഭാസ്‌ക്കറാണ്.
ട്രെയിലറില്‍നിന്നും പാട്ടുകളില്‍നിന്നുമൊക്കെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും ഇതൊരു പ്രണയചിത്രമാണെന്ന്. പ്രണയത്തിന് മാത്രമല്ല കോമഡിക്കും കുടുംബബന്ധങ്ങള്‍ക്കുമൊക്കെ ഈ ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























