സ്ത്രീകളെല്ലാം സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ, വനിതാദിനത്തില്‍ വിവാദമായ ആശംസകള്‍ അറിയിച്ചത് ആരെന്ന് അറിയേണ്ടെ?

വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ' എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന രാം ഗോപാലിന്റെ വനിതാ ദിന സന്ദേശത്തിനെതിരെ സോഷ്യല്‍ മീഡിയ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സ്ത്രീ വിരുദ്ധമായ ട്വീറ്റിന് സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമന്റും ചെയ്തിട്ടുണ്ട്.
എല്ലാവരും രാം ഗോപാലിനെതിരെ കമന്റുകളും ട്വീറ്റുകളും ഇടുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ വെറും തമാശയായി മാത്രം കണ്ടുകൊണ്ടാണ് സണ്ണി ലിയോണ്‍ കമന്റിട്ടിരിക്കുന്നത്. ചിരിക്കുന്ന സ്‌മൈലി കമന്റ് ചെയ്താണ് സണ്ണി ഇതിനോട് പ്രതികരിക്കുന്നത്.
അശ്ലീല കമന്റുകളിലൂടെ മുമ്പും വിവാദങ്ങള്‍ കൊഴുപ്പിച്ച രാം ഗോപാല്‍ പക്ഷെ വനിതാ ദിനത്തില്‍ തന്നെ സകല അതിരുകളും ഭേദിക്കുന്ന സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ സോഷ്യല്‍മീഡിയ നിശിതമായി വിമര്‍ശിക്കുകയാണ്.
രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിനെതിരെ നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചായിരിക്കും പറയുന്നത് എന്നായിരുന്നു ജാവേദ് ഖാന്‍ എന്നയാളുടെ മറുപടി, രാം ഗോപാല്‍ കരുതുന്ന പോലെ ഇതില്‍ അത്ര തമാശയില്ലെന്നും പുരുഷനും തിരികെ സ്ത്രീയെ സന്തോഷപ്പെടുത്തിയാല്‍ മാത്രമേ ലോകം നന്നാവുകയുള്ളൂ എന്നും ചിരത്‌ന ഭട്ട് പറയുന്നു.
അശ്ശീല ചുവയുള്ളതും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങളിലൂടെ രാം ഗോപാല്‍ വര്‍മ്മ നേരത്തെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അതിരു വിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. വനിതാ ദിനത്തില്‍ തന്നെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് വലിയ തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























