Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കൊതിച്ചത് നൃത്ത സംവിധായകനാകാന്‍;തുടങ്ങിയത് തീക്കളിയില്‍!ഒടുവില്‍ സംസ്ഥാന പുരസ്‌കാരവും..

09 MARCH 2017 02:19 PM IST
മലയാളി വാര്‍ത്ത

സിനിമ സ്വപ്‌നം കണ്ട് നടന്ന യൗവ്വനം തന്നെയായിരുന്നു വിനായകന്റതും. പക്ഷെ കൊതിച്ചത് ഒരു നൃത്ത സംവിധായകനാകാനായിരുന്നു. അതിനും കാരണമുണ്ട് ഡാന്‍സറായിട്ടായിരുന്നു വിനായകന്റെ കലാ ജീവിതത്തിന്റെ തുടക്കം. ബ്ലാക്ക് മെര്‍ക്കുറി എന്ന നൃത്ത ഗ്രൂപ്പിലെ അംഗമായിരുന്നു വിനായകന്‍. ഫയര്‍ ഡാന്‍സായിരുന്നു വിനായകന്റെ പ്രധാന ഇനം. ഫയര്‍ ഡാന്‍സ് പ്രകടനത്തില്‍ വിനായകന്‍ ശ്രദ്ധിക്കപ്പെട്ടു. വിനായകന്റെ ഫയര്‍ ഡാന്‍സ് പ്രകടനം കണ്ട് ഇഷ്ടടപ്പെട്ടാണ് സംവിധയാകന്‍ തമ്പി കണ്ണന്താനം വിനായകനെ ക്യാമറയ്ക്ക് മുന്നിലേക്ക് കൈപിടിച്ച് നടത്തിച്ചത്.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകന്‍ നടനായി അരങ്ങേറിയത്. സിനിമയിലും ഒരു ഫയര്‍ ഡാന്‍സറുടെ വേഷത്തിലായിരുന്നു വിനായകന്‍ അഭിനയിച്ചത്. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനിലും വിനായകന്‍ ചെറിയ വേഷത്തിലെത്തി. രണ്ട് ചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍.ക്രൂര കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിനായകന്‍ മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിയത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ 'വിനായകന്‍ ടച്ച്' കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് സാധിച്ചിരുന്നു. ടി.കെ രാജീവ്കുമാറിന്റെ 'ഇവര്‍' എന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെ വിനായകന്‍ അഭിനയിച്ച് കൈയടി നേടി.

നൃത്ത സംവിധായകനാകാന്‍ കൊതിച്ച വിനായകന്‍ സിനിമയിലും അതേ വേഷം ചെയ്തു. ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ വിനായകന്‍ നൃത്തസംവിധാന സഹായിയായി വേഷമിട്ടു. അതിനൊപ്പം തന്നെ ഗുണ്ടാ കഥാപാത്രങ്ങളില്‍ നിന്നും മാറി വിനായകന്‍ കോമഡിയിലേക്ക് വഴിമാറിയ ചിത്രം കൂടെയായിരുന്നു ചതിക്കാത്ത ചന്തു. 'റോമിയോ' എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ഹാസ്യവും തനിക്ക് വഴങ്ങും എന്ന് വിനായകന്‍ തെളിയിച്ചു.കോമഡിയിലേക്ക് വഴിമാറിയ വിനായകന്‍ ഗുണ്ടാ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഛോട്ടാമുംബൈ. കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായി എത്തിയ വിനായകന്റെ പ്രകടനം പ്രേക്ഷകരെ അമ്പരിപ്പിച്ചു. പിന്നാലെ എത്തിയ ബാച്ചിലര്‍ പാര്‍ട്ടി, തമിഴ് ചിത്രം മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലും വിനായകന്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

വിനായകനിലെ അഭിനയ പ്രതിഭയെ കണ്ടെടുത്ത സിനിമയായിരുന്നു കമ്മട്ടിപ്പാടത്തിലെ 'ഗംഗ' എന്ന കാഥാപാത്രം. വിനായകനിലെ നടനെ മലയാള സിനിമ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്ന സങ്കടം ദൂരീകരിച്ചു ഗംഗ. അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു വിനായകന്‍. നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഗംഗ.മാന്ത്രികത്തിലെ ഫയര്‍ ഡാന്‍സറായി വിനായകന്‍ മലയാള സിനിമയുടെ ഭാഗമായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ഒരു അംഗീകാരം എത്തുന്നത്. മലയാളത്തിലെ പ്രമുഖ ചാനലുകള്‍ നടത്തിയ പുരസ്‌കാര നിശകളില്‍ വിനായകന്‍ എന്ന നടന്റെ പേര് തഴയപ്പെട്ടു. പക്ഷെ പ്രേക്ഷകര്‍ അദ്ദേഹത്തെ തഴഞ്ഞില്ല. വിനായകന് പിന്തുണയുമായി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം തേടി എത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (11 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (15 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (26 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (30 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (40 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (51 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (55 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends