നായിക അര്‍ദ്ധനഗ്‌നയായി വന്നപ്പോള്‍ കെട്ടിപ്പുണരാന്‍ മടിച്ചു നിന്ന മമ്മൂട്ടി പറഞ്ഞ കാരണം?

നായികമാര്‍ വളരെ ഗ്ലാമറായി സിനിമയില്‍ എത്തുന്നത് സ്വാഭാവികമാണ്, ഇപ്പോഴൊക്കെ അര്‍ദ്ധ നഗ്‌നയായി അഭിനയിക്കാനും വേണ്ടി വന്നാല്‍ പൂര്‍ണമായും നഗ്‌നയായി അഭിനയിക്കാനും നായികമാര്‍ക്ക് മടിയില്ല. അങ്ങനെ ഒരുപാട് വിവാദങ്ങള്‍ ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.
എന്നാല്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്ന നായരന്മാരുടെ മാനസികാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ലിപ് ലോക്ക് രംഗത്ത് ചുംബിയ്ക്കാന്‍ മടിച്ചു നിന്ന ധനുഷിന് പുതുമുഖ നായിക ധൈര്യം പകര്‍ന്ന വാര്‍ത്തയൊക്കെ തമിഴകത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ ഇത്തരമൊരു അവസ്ഥയെ മെഗാസ്റ്റാര്‍ നേരിട്ടതെങ്ങനെയാണെന്നറിയാമോ?
മമ്മൂട്ടി ഐ.വി ശശി കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. അതിന്റെയൊക്കെ തുടക്കം തൃഷ്ണ എന്ന ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തൃഷ്ണ.
ചിത്രത്തില്‍ ഒരു രംഗത്ത് നായിക സ്വപ്‌ന അര്‍ദ്ധ നഗ്‌നയായി വരുന്നതും മമ്മൂട്ടി കെട്ടിപ്പുണരുന്നതുമായ രംഗമുണ്ട്. എന്നാല്‍ മറ്റെല്ലാ രംഗത്തും മികവോടെ അഭിനയിക്കുന്ന മമ്മൂട്ടി ഈ രംഗത്ത് മാത്രം വല്ലാതെ പതറി. ഇഴുകിച്ചേരുന്ന രംഗങ്ങളില്ലെല്ലാം മമ്മൂട്ടി ഇത്തരത്തില്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
മമ്മൂട്ടി മടിച്ചു മടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഐവി ശശി പറഞ്ഞു, 'മമ്മൂട്ടി ഇത് വെറും അഭിനയമാണ്.. ഇതും ഇതിനപ്പുറവും ചെയ്താല്‍ മാത്രമേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ...'എന്ന്.
'എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.. ഇങ്ങനെയൊക്കെ അഭിനയിച്ചാല്‍ എന്റെ ഭാര്യ സുലു എങ്ങിനെ പ്രതികരിക്കും എന്നറിയില്ല'.. മമ്മൂട്ടിയുടെ മറുപടി കേട്ട് ഐവി ശശി പൊട്ടിച്ചിരിയ്ക്കുകയായിരുന്നുത്രെ.
https://www.facebook.com/Malayalivartha

























