ഫഹദ്-നസ്രിയ ജോഡി സൂപ്പര്‍ഹിറ്റ്

സിനിമയിലെന്ന പോലെ ജീവിതത്തിലും ഫഹദ്-നസ്രിയ ജോഡികള്‍ സൂപ്പര്‍ഹിറ്റ്. എക്കാലത്തും മലയാളികള്‍ മികച്ച താര ജോഡികളെ ആരാധിച്ചിട്ടുണ്ട്. ശങ്കര്‍ മേനക, മോഹന്‍ലാല്‍ ശോഭന, മമ്മൂട്ടി സുഹാസിനി, ജയറാം പാര്‍വ്വതി, ബിജു മേനോന്‍ സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ ശാലിനി. പണ്ട് നസീര്‍ ഷീല, നസീര്‍-ശാരദ. പുതിയ തലമുറയില്‍ ഫഹദ് നസ്രിയ അങ്ങനെയാണ് വിലയിരുത്തുന്നത്. നേരവും ഓശാന്തി ഓശാനയുമൊക്കെയാണ് നസ്രിയയെ താരമാക്കിയത്. ആ ചിത്രങ്ങളിലെല്ലാം നിവിന്‍ പോളിയായിരുന്നു നായകന്‍.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍ വച്ചാണ് നസ്‌റിയയുടയും ഫഹദിന്റെയും വിവാഹം ഉറപ്പിച്ചത്. ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് അന്നൊരു സസ്‌പെന്‍സ് സൂക്ഷിച്ചിരുന്നു. ആ സസ്‌പെന്‍സ് സിനിമ കണ്ടിറങ്ങിയവര്‍ക്ക് സര്‍പ്രൈസുമായി. ഇരുവരുടെയും ജീവിതത്തിലെ ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി ആദ്യമായി മികവുറ്റതാക്കി. ഇഴുകിച്ചേര്‍ന്നുള്ള അഭിനവുമൊന്നുമില്ലെങ്കിലും ഫഹദിന്റെ പ്രണയാദ്രമായ നോട്ടങ്ങളിലൂടെ, നസ്‌റിയയുടെ കുട്ടിത്തത്തിലൂടെ ഈ ജോഡികള്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിച്ചു. അതോടെ ഫഹദ് നസ്‌റിയ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു.
ഇരുവരെയും ജോഡികളാക്കി ചിത്രങ്ങളൊരുക്കാന്‍ ഉള്ള ശ്രമത്തിലാണ് പല നിര്‍മാതാക്കളും. എന്നാല്‍ കല്യാണം ഉടനെ ഉള്ള സ്ഥിതിക്ക് അത് പൂവണിയുമോ എന്ന് സംശയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























