റിംഗ് മാസ്റ്ററില്‍ നിന്ന് മനപൂര്‍വം പിന്‍മാറിയതല്ല-മിയ

ദിലീപ് ചിത്രമായ റിംഗ് മാസ്റ്ററില്‍ നിന്ന് മനപൂര്‍വം ഒഴിഞ്ഞുമാറിയതല്ലെന്ന് നടി മിയ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. തമിഴ് ചിത്രമായ അമരകാവ്യത്തിന് നേരത്തെ ഡേറ്റ് നല്‍കിയിരുന്നു. അതിനാലാണ് റിംഗ് മാസ്റ്റര്‍ ഉപേക്ഷിക്കേണ്ടിവന്നത്. ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അതിനു കഴിഞ്ഞില്ല. സാധാരണ ഒരു സമയം ഒരു സിനിമയിലേ ഞാന്‍ അഭിനയിക്കൂ. അല്ലാതെ ഓടി നടന്ന് അഭിനയിക്കാന്‍ താല്‍പര്യമില്ല. ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണ്.
പണ്ട് എന്റെ പേര് മാറ്റിയതിനു പിന്നിലും ഇതുപോലൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ജിമി ജോര്‍ജ് എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. ചേട്ടായീസില്‍ അഭിനയിക്കുമ്പോള്‍ പലരും ജിമ്മി ജോര്‍ജ്, ജിഗി ജോര്‍ജ് എന്നൊക്കെ എന്റെ പേര് തെറ്റായി അച്ചടിച്ചു. അങ്ങനെ ചേട്ടായിസിലെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചു. മിയ. ലൊക്കേഷനില്‍ എല്ലാവരും എന്നെ മിയക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. തമിഴിലും ഈ പേരുതന്നെയാണ് ഉപയോഗിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം എന്നിവരുടെ കൂടെ അഭിനയിച്ചു. ഇനി ദിലീപ് ചിത്രത്തിനായി കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























