ശില്‍പാഷെട്ടി കണ്ണുകള്‍ ദാനം ചെയ്യുന്നു

മുന്‍ ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടി കണ്ണുകള്‍ ദാനം ചെയ്യുന്നു. യശ്വന്ത് സാമാജിക് പ്രസ്ഥാന്‍ എന്ന സന്നദ്ധ സംഘടനയ്ക്കാണ് താരം കണ്ണുകള്‍ ദാനം ചെയ്തത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഷാനി സിംഗനാപൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഇക്കാര്യം തോന്നിയത്. സഹോദരി ശമിത നേരത്തെ നേത്രദാനം നടത്തിയിരുന്നു. മരണ ശേഷം കണ്ണുകള്‍ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലാത്തതു കൊണ്ടാണ് ദാനം ചെയ്യുന്നതെന്ന് താരം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഐ.പി.എല്ലില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ മറയ്ക്കാനും കൂടിയാണ് ശില്‍പ ഇത് ചെയ്തതെന്ന് ചിലര്‍ പറയുന്നു. തനിക്കെതിരെയുള്ള കേസുകള്‍ കോടതിയിലാണ്. അതിനാല്‍ പ്രതികരിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ശുഭലക്ഷണമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം പ്രാധ്യാനം നല്‍കുമെന്ന് വിശ്വസിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ദിനംപ്രതി ആക്രമണങ്ങള്‍ ഉണ്ടാകുന്നത് അപലപനീയമാണെന്നും താരം പറയുന്നു.
കമലാഹാസന്‍ , ഐശ്വര്യാറായ്, അമിതാഭ്ബച്ചന്‍ , റാണി മുഖര്‍ജി, അമീര്‍ ഖാന്‍ , ജയാബച്ചന്‍ തുടങ്ങിയവരെല്ലാം കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. കമലാഹാസന്‍ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























