Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കായല്‍ കയ്യേറിയ സംഭവം; നടന്‍ ജയസൂര്യയ്‌ക്കെതിരെ നഗരസഭ നടപടിക്ക്

12 JUNE 2014 06:20 AM IST
മലയാളി വാര്‍ത്ത.

കായല്‍ കയ്യേറിയ സംഭവത്തില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നഗരസഭ നടപടിക്ക്. ജയസൂര്യയുടെ കൊച്ചി കടവന്ത്രയിലുള്ള വീടും സ്ഥലവും താലൂക്ക് സര്‍വെയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തും. ജയസൂര്യ കായല്‍ കയ്യേറിയതായുള്ള പരാതിയില്‍ നഗരസഭ സിറ്റിംഗ് നടത്തി. ജയസൂര്യയ്ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായി. 

പരാതിക്കാരനായ ഗിരീഷ്ബാബുവും സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കണമെന്ന ഉത്തരവ് നഗരസഭ നടപ്പാക്കാത്തത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ നഗരസഭ ഇന്ന് സിറ്റിംഗ് നടത്തുകയും താലൂക്ക് സര്‍വെയറെ വെച്ച് ജയസൂര്യയുടെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയുമായികരുന്നു.  സിറ്റിംഗില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവും ജയസൂര്യയ്ക്ക് വേണ്ടി അഭിഭാഷകനും ഹാജരായി. ആര്‍ക്കും ഉപദ്രവമില്ലാത്തതിനാല്‍ ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റേണ്ടതുണ്ടോ എന്ന് ജയസൂര്യയുടെ അഭിഭാഷകന്‍ ചോദിച്ചു.

കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും 14 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് നാല് മാസം മുമ്പാണ് നഗരസഭ ഉത്തരവ് പുറത്തിറക്കിയത്. കൊച്ചി നഗരസഭ പരിധിയില്‍ കടവന്ത്ര ഭാഗത്തായാണ് നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയത്. ഇതിനെതിരെ ഗിരീഷ് ബാബു എന്ന പൊതുപ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സംഭവം അന്വേഷിക്കുകയും ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയതായി കാട്ടി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജെട്ടിയും മതിലും പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം ഉത്തരവ് പാലിക്കാന്‍ ജയസൂര്യയോ നഗരസഭയോ ഇതുവരെയോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സംഭവം വിവാദമാകുകയായിരുന്നു. കെഎംവിആര്‍ 1999 കേരള മുനിസിപ്പല്‍ ആക്ട്‌സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് നടന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിര്‍മ്മാണം തീരദേശപരിപാലന നിയമം ലംഘിച്ചാണെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends