മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും കലാരഞ്ജിനിക്ക് പ്രിയപ്പെട്ടവര്‍

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് കലാരഞ്ജിനി. തന്റെ ചിറ്റപ്പന്‍ അസുഖമായി കിടന്ന കാലത്താണ് ദിലീപിനൊപ്പം കൊച്ചിരാജാവില്‍ അഭിനയിച്ചത്. അന്ന് ആവശ്യപ്പെടാതെ തന്നെ ദിലീപ് പൈസ തന്ന് സഹായിച്ചു. അന്തരിച്ച മുരളിച്ചേട്ടനും ദിലീപും ചേര്‍ന്ന് എന്റെ സീനുകള്‍ പെട്ടെന്ന് തീര്‍ത്ത് തന്നു. ആ സിനിമയുടെ സെറ്റില്‍ നിന്ന് പോകും മുമ്പ് പ്രതിഫലത്തുക മുഴുവനും നിര്‍മാതാവിനോട് വാങ്ങി തന്നശേഷമാണ് ദിലീപ് മടക്കി അയച്ചതെന്നും കലാരഞ്ജിനി ഓര്‍ത്തു.
മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പണ്ട് ഒരു സെറ്റില്‍ അമ്പത് ദിവസം വരെ എല്ലാ താരങ്ങളും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പിരിയാന്‍ നേരം വിഷമിച്ച് മമ്മുക്കയുടെ കവിളൊക്കെ ചുമക്കും. അഭിനയത്തിന്റെയും മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. എന്റെ അനുജന്‍ മരിച്ചപ്പോള്‍ ലാലേട്ടനും അദ്ദേഹത്തിന്റെ അമ്മയുമാണ് ആശ്വസിപ്പിക്കാനെത്തിയത്. എന്റെ വീട്ടിലും മരണം നടന്നിട്ടുണ്ട്. ഞാന്‍ എല്ലാം സഹിക്കുന്നില്ലേ. നിനക്കും അതിന് കഴിയണമെന്ന് ലാലേട്ടന്റെ അമ്മ പറഞ്ഞു. അന്ന് ലാലേട്ടന്റെ ചേട്ടന്‍ മരിച്ചിട്ട് ഒരുപാട് നാളായിരുന്നില്ല.
ഉര്‍വശിയും മനോജും പിരിഞ്ഞെങ്കിലും മനോജ് ഇന്നും എന്റെ നല്ല സുഹൃത്താണ്. അവരുടെ മകള്‍ കുഞ്ഞാറ്റയെ മനോജ് നന്നായി നോക്കുന്നുണ്ട്. പക്ഷെ, അവളെ കൂടെ നിര്‍ത്താനാകുന്നില്ലല്ലോ എന്ന വിഷമമുണ്ട്. കല്‍പനയുടെ ജീവിതത്തിലും ചില വിള്ളലുകളുണ്ടായി. ഇന്നവള്‍ ഒരുപാട് മെലിഞ്ഞു. മാനസിക പ്രയാസമുണ്ടെന്നറിയാം. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ സിനിമാക്കാരാണ് ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























