Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാല്‍ നല്ല ഫൈറ്ററാണ്

17 JUNE 2014 04:20 AM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാല്‍ നല്ല ഫൈറ്ററാണെന്ന് സുഹൃത്തും നടനുമായ മണിയന്‍പിള്ള രാജു. ഒന്നാണ് നമ്മള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് വര്‍ക്കലയില്‍ നടന്നപ്പോഴുണ്ടായ ഒരു സംഭവം മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനും ലാലും ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അവിടെ പൊരിഞ്ഞ അടി നടക്കുകയാണ്. പ്രൊഡക്ഷനിലുള്ള ഒരുത്തന്‍ പ്രദേശത്തുള്ള ഒന്‍പത് വയസുള്ള ഊമ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ആ കുട്ടി ശബരിമലയില്‍ പോകാന്‍ മാലയിട്ടിരിക്കുകയാണ്.  പത്തുപതിനഞ്ചു നാട്ടുകാര്‍ വടിയും തടിയും കൊണ്ട് പ്രൊഡക്ഷന്‍ ബോയിയെ അവനെ അടിച്ചു നിരപ്പാക്കി.  കുട്ടി മെസ്സില്‍ എന്തോ ചോദിച്ചു ചെന്നപ്പോള്‍  അവളെ ഉപദ്രവിക്കുകയായിരുന്നു. അപ്പോള്‍ ആളുകള്‍ അടിച്ച് ശരിയാക്കിയതില്‍ തെറ്റില്ല.

എന്നാല്‍ അടി പരിധിവിട്ട് കഴിഞ്ഞപ്പോള്‍ ലാല്‍ എതിര്‍ത്തു. അവന്‍ ചത്ത് പോകുമെന്ന് ലാല്‍ പറഞ്ഞു. എന്നിട്ടും ആളുകള്‍ നിര്‍ത്തുന്നില്ല. എനിക്ക് എന്ത് വേണമെന്ന് മനസ്സിലായില്ല. ഇത് വൃത്തി കെട്ട കേസാണ്. ഒരു മാതിരി ആളുകള്‍ അതില്‍ ഇടപെടുകയില്ല. ചിലപ്പോള്‍ നമുക്കും അടി കിട്ടും. 'നിന്റെ മോളാണ് ഈ സ്ഥാനത്ത് എങ്കില്‍' എന്ന് ആളുകള്‍ ചോദിച്ചാല്‍ എന്തുണ്ട് മറുപടി? ഞാന്‍ പോലീസിനു ഫോണ്‍ ചെയ്തു. മോഹന്‍ലാല്‍ പറഞ്ഞു 'നിങ്ങള്‍ ഇയാളെ തള്ളിക്കൊല്ലുകയൊന്നും വേണ്ട. അയാള്‍ ചെയ്തത് വൃത്തി കേടാണ്. പക്ഷേ അതിനിവിടെ പൊലീസും നിയമവും ഒക്കെയുണ്ട്' അപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ 'നീ ആരാട ചോദിക്കാന്‍' എന്ന് ചോദിച്ച് ലാലിനെ തല്ലാന്‍ മുന്നോട്ടാഞ്ഞു. ആ സമയത്താണ് പലരെയും അടിച്ചെടുത്ത് ദൂരെ കളയുന്ന മോഹന്‍ലാലിന്റെ ധൈര്യം ഞാന്‍ കണ്ടത്. 

മൂന്നാലു പേര്‍ ഒരുമിച്ചു അടിക്കാന്‍ വന്നപ്പോഴാണ് ലാലിന്റെ ആയോധന കല ഞാന്‍ മനസ്സിലാകുന്നത്. ലാല്‍ അവിടെ കിടന്ന ഒരു തടിയെടുത്ത് കയ്യില്‍ പിടിച്ചു.  'പോലീസ് വരുന്നത് വരെ ആരും ഇവനെ തോട്ടു പോകരുത്. അവന്‍ ചത്ത് പോകാന്‍ സാധ്യതയുണ്ട്'. അതോടെ എല്ലാവരും അകന്നു മാറിനിന്നു.

ഏതായാലും പോലീസ് വന്നു. കേസായി. അവസാനം അതെങ്ങനെ പരിണമിച്ചു എന്നെനിക്കറിയില്ല. പക്ഷേ അവന്‍ ചത്ത് പോകുമെന്ന് തോന്നിയപ്പോള്‍ രക്ഷിക്കാന്‍ ലാല്‍ ഇടപെട്ടത് എനിക്കു മറക്കാന്‍ കഴിയുകയില്ല. വേണമെങ്കില്‍ സ്വന്തം കാര്യം നോക്കി മാറി നില്‍ക്കാമായിരുന്നു, പക്ഷേ ലാല്‍ അത് ചെയ്തില്ല, ഇടപെട്ടു. പണ്ട് മോഹന്‍ലാല്‍ യൂണിവേഴ്‌സിറ്റി റസ്ലിംഗ് ചാമ്പ്യന്‍ ആയിരുന്നു. മൂന്നാലു പേര്‍ ലാലിന്റെ നേരെ വന്നിട്ടും ലാലിനെ ഒരു പുണ്ണാക്കും ചെയ്യാന്‍ കഴിഞ്ഞില്ല. ലാല്‍ അവരെ ഒരു ടെന്നീസ് ബോള്‍ ഇട്ടു തല്ലും പോലെയാണ് തല്ലിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends