പഠനം കഴിഞ്ഞുള്ള സിനിമ മതി: നിവേദ തോമസ്

പഠനം കഴിഞ്ഞുള്ള അഭിനയം മതിയെന്ന് നിവേദ തോമസ്. വെറുതെ ഒരു ഭാര്യയിലൂടെ മികച്ച ബാല നടിക്കുന്ന സംസ്ഥാന പുരസ്‌ക്കാരം ലഭിച്ച നിവേദ വിജയ് യുടെ ജില്ലയിലും കുഞ്ചാക്കോ ബോബന്റെ റോമന്‍സിലും അഭിനയിച്ചു. ഇപ്പോള്‍ ഫഹദിന്റെ നായികയായി മണിരത്‌നം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. മുമ്പ് ചാപ്പാകുരിശില്‍ ഫഹദിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ ആര്‍ക്കിടെക്ച്ചര്‍ ബിരുദത്തിന് പഠിക്കുകയാണ് നിവേദ. ഒരു സിനിമ കഴിഞ്ഞ് ഇടവേള എടുക്കുന്നത് പഠനത്തിനായാണെന്ന് നിവേദ പറഞ്ഞു. സിനിമ പോലെ പഠനവും പ്രധാനമാണ് താരത്തിന്.
കഴിഞ്ഞ തവണത്തെ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് നിവേദയ്ക്കായിരുന്നു. എന്നാല്‍ തെലുങ്ക് പടത്തിന്റെ ഷൂട്ടിംഗ് കാരണം ഇക്കൊല്ലത്തെ അവസാന സെമിസ്റ്റര്‍ എഴുതാനായില്ല. എനിക്ക് പതിനെട്ട് വയസായി. പക്ഷെ, ഇന്‍ഡസ്ട്രിയിലുള്ള പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് പത്തിരുപത്തിരണ്ട് വയസുണ്ടെന്നാണ്. അതുകൊണ്ടാണ് പലരും നായികയായി വിളിക്കുന്നത്. ചെയ്ത കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. നെഗറ്റീവ് വേഷം ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണ്. പക്ഷെ, നല്ല തിരക്കഥയായിരിക്കണം.
ബര്‍ഫിയില്‍ പ്രിയങ്ക ചോപ്രയും ബ്ലാക്കില്‍ റാണി മുഖര്‍ജിയും ആര്‍ടിസ്റ്റില്‍ ആന്‍ അഗസ്റ്റിനും മണിച്ചിത്രത്താഴില്‍ ശോഭനയും ചെയ്ത പോലുള്ള വേഷങ്ങളാണ് ഇഷ്ടം. ഡാന്‍സറായ കഥാപാത്രം ചെയ്യണമെന്നുണ്ട്. ഭരതനാട്യം പരിശീലിക്കുന്നുണ്ട്. മലയാളിയായ ഞാന്‍ ചെന്നൈയില്‍ താമസിക്കുന്നത് കൊണ്ട് തമിഴും തെലുങ്കും പഠിച്ചു. അതുകൊണ്ട് സൗത്തിലെ എല്ലാ ഭാഷയിലും അഭിനയിക്കുന്നതിന് ബുദ്ധിമുട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























