Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കരിഓയില്‍ ഒഴിച്ചവര്‍ വീടു മുഴുവനായി ഇതു ചെയ്തിരുന്നെങ്കില്‍....

10 SEPTEMBER 2017 07:57 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ഗൂഢാലോചനകേസില്‍ ദിലീപിന് അനുകൂലമായി പരാമര്‍ശിച്ചതിന്റെ പേരില്‍ തലശ്ശേരിയിലെ തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണോ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നതാണ് സത്യം. കരിഓയില്‍ ഒഴിച്ച കാര്യം നാട്ടില്‍നിന്ന് വിളിച്ചുപറഞ്ഞപ്പോള്‍ പൊലീസില്‍ പരാതിപ്പെടേണ്ട എന്നാണ് നിര്‍ദ്ദേശിച്ചത്.

വേറൊരു കാര്യം, കരിഓയില്‍ ഒഴിച്ചവര്‍ വീടു മുഴുവനായി ഇതു ചെയ്തിരുന്നെങ്കില്‍ പെയിന്റിങ്ങിന്റെ പണം ലാഭിക്കാമായിരുന്നു. ഇത്രയൊക്കെ പ്രാധാന്യമേ താന്‍ ഈ സംഭവത്തിനു നല്‍കുന്നുള്ളൂ എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും, ദിലീപിനു പിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ക്കൂടി ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ദിലീപിനെ അനുകൂലിച്ചാല്‍ മാത്രമല്ല, എതിര്‍ത്താലും സാക്ഷികളെ സ്വാധീനിക്കുമെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ദിലീപിന് അനുകൂലമായി ഗണേഷ് കുമാര്‍ സംസാരിച്ചാല്‍ അതു സാക്ഷികളെ സ്വാധീനിക്കുമെന്ന് പല സ്ഥലത്തുനിന്നും കേട്ടു. ഇതേക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞതിങ്ങനെയാണ്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെങ്കില്‍, ദിലീപിനെ എതിര്‍ത്തു സംസാരിച്ചാലും അതു സാക്ഷികളെ സ്വാധീനിക്കല്‍ തന്നെയാണ്. ദിലീപിനെതിരായ കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം കാലം, അദ്ദേഹത്തിന് എതിരായി സംസാരിച്ചാലും സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ദിലീപിന് അനുകൂലമായി താന്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി ദിലീപിനെ അറിയാവുന്ന ആളെന്ന നിലയില്‍ ഇത്തരമൊരു ഹീനകൃത്യം ദിലീപ് ചെയ്യുമെന്നു കരുതുന്നില്ലെന്നാണ് പറഞ്ഞത്. അല്ലാതെ പൊലീസിനെതിരായിട്ടൊന്നും പറഞ്ഞിട്ടില്ല. അതിന് താന്‍ ആളല്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ ഗണേഷിന്റെ വീട്ടിലും അപ്രകാരം ചെയ്യണമെന്ന് ശ്രീനിവാസന്‍ അഭ്യര്‍ഥിച്ചു. അതിനുശേഷം ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടില്‍ കൊണ്ടുപോയി കരിഓയില്‍ ഒഴിക്കണം. അതിന് ഇവിടെയുള്ള കരിഓയില്‍ തികഞ്ഞില്ലെങ്കില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം. ഈ ദിവസങ്ങളില്‍ കരിഓയിലിന് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.
പൊലീസ് സ്വമേധയാ കേസെടുത്തത് അവരുടെ കാര്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (3 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (3 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (3 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (3 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (3 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (4 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (4 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (4 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (5 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (7 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (8 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (8 hours ago)

Malayali Vartha Recommends