എന്നേയാണോ മമ്മൂട്ടിയേയാണോ കൂടുതല്‍ ഇഷ്ടം...രജ്ഞിത്തിന്റെ മറുപടി
മലയാളസിനിമയില്‍ കൂടുതല്‍ പേരും നേരിടുന്ന ചോദ്യമാണ് മമ്മൂട്ടിയേയാണോ മോഹന്ലാലിനേയാണോ കൂടുതല്‍ ഇഷ്ടമെന്ന്. മലയാള സിനിമയില്‍ ഈ ചോദ്യം കേട്ടാല്‍ ഉത്തരം പറയാന്‍ സംവിധായകരും താരങ്ങളുമൊക്കെ ഒന്നു മടിക്കും. ചോദ്യത്തിന് കൃത്യമായി ഉത്തരം നല്കുന്നവര് വളരെ കുറവാണ്. എന്നാല്‍ ഉണ്ണി മുകുന്ദനും നിവിന്‍ പോളിയും മമ്മൂട്ടിയോടുള്ള തങ്ങളുടെ കടുത്ത ആരാധന വ്യക്തമാക്കിരുന്നു. പൃഥ്വിരാജും ജയസുര്യയും മോഹന്‍ലാലിനോടുള്ള തങ്ങളുടെ ആരാധനയും വ്യക്തമാക്കിട്ടുണ്ട്. ഇപ്പോള്‍ ഇതാ രഞ്ജിത്തും തുറന്നു പറയുന്നു.
പക്ഷേ അതില്‍ അല്‍പ്പം വ്യത്യസ്ഥത ഉണ്ട് എന്നു മാത്രം. ഒരു സ്വകാര്യ ചാനലില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിക്കിടയിലാണു സംഭവം. ഇഷ്ട താരങ്ങളെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിനായിരുന്നു ഈ മറുപടി. ഞാനാണോ മമ്മൂട്ടിയാണോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഉടന്‍ തന്നെ രഞ്ജിത്ത് മറുപടി പറഞ്ഞു 'മമ്മൂട്ടി'. ഇഷ്ടപെട്ട ചിത്രം എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് 'ഇരുവര്‍' എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
https://www.facebook.com/Malayalivartha