Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ദിലീപിനെ സിനിമാക്കാർ സന്ദർശിക്കുന്നതിനെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

11 SEPTEMBER 2017 01:48 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സിനിമാക്കാർ സന്ദർശിക്കുന്നതിനെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം?. എല്ലാവരും ഉറക്കം നടിക്കുകയാണ്. ഇവരൊന്നും ദിലീപിനെ വ്യക്തിപരമായി കാണാൻ പോയതാണെന്നു പോലും പറയുന്നില്ലല്ലോ? അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗണേഷ്കുമാറും പോയില്ലേ?

ആർക്കോ വേണ്ടി ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതുപോലെ കാണിച്ച് പിന്നിൽ നിന്ന് പിന്തുണയ്ക്കുകയല്ലേ എല്ലാവരും. ഒരു ജനപ്രതിനിധിപോലും തന്റെ സുഹൃത്തിന് വേണ്ടി പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുമ്പോൾ സമൂഹമാണ് പ്രതികരിക്കേണ്ടത്. ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങളല്ലേ. ഇങ്ങനെയൊരാൾ എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ജനപ്രതിനിധി വ്യക്തി വേണ്ടിയല്ല സംസാരിക്കേണ്ടത്. വിഷയത്തിന് വേണ്ടിയാണ്.

എനിക്ക് ഒരാശ്വാസമുണ്ട്, നടിമാരൊന്നും ജയിലിൽ പോയി ദിലീപിനെ കണ്ടില്ലല്ലോ എന്ന്. അവരിലും പോകണമെന്ന് ആഗ്രഹമുള്ളവരുണ്ടാകും. അവര്‍ ജയിലിനെ പേടിച്ചായിരിക്കും പോകാതിരുന്നത്. അതുകൊണ്ടാണല്ലോ അമ്മയുടെ യോഗത്തിൽ ഇവർ മിണ്ടാതിരുന്നത്.

ദിലീപിനെ കാണാൻ ജയിലിൽ പോയവരെല്ലാം എല്ലാ ഒാണത്തിനും ഒത്തുകൂടുന്നവരാണോ? പരസ്പരം ഒാണക്കോടി കൈമാറാറുണ്ടോ. ഉണ്ടെങ്കിൽ അതെല്ലാം വാർത്തയാകുമായിരുന്നില്ലേ? അങ്ങനെ ഒത്തുചേരാറുണ്ടായിരുന്നുവെങ്കിൽ അവർ തന്നെ അത് മാധ്യമങ്ങളെ അറിയിച്ചേനെ. ഇവരെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്.

ദിലീപിനെ കാണാൻ പോയവരൊന്നും ആ പെൺകുട്ടിയെ കാണാൻ പോകാതിരുന്നതെന്തുകൊണ്ടാണ്?. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നവർ ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് അവളെ കാണാനും ആശ്വസിപ്പിക്കാനും പോകാതിരിക്കുന്നത്. അവളുടെ അടുത്ത് ഒാണക്കോടിയുമായി പോയി നിന്നോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൂടെ.

എന്നെക്കാണാൻ ആരും വന്നില്ലെന്നും എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ഒാണമായിരുന്നു ഇൗ കഴിഞ്ഞുപോയതെന്നും അവൾ പറഞ്ഞത് ആരും കേട്ടില്ലേ? സഹതാപ തരംഗം സൃഷ്ടിച്ച് ഇവർ ദിലീപിനെ പിന്തുണയ്ക്കുമ്പോൾ അതെല്ലാം ദിലീപിനെതിരായി വരുമെന്ന് അവർ അറിയുന്നില്ല. അയാൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് ആരും പറയാത്തതെന്താണ്.?

ഞങ്ങൾ ന്യൂനപക്ഷമായ സ്ത്രീ സമൂഹം അവളോടൊപ്പമുണ്ട്. അതിന് ഒരു ഒാണക്കോടിയുടേയും ആവശ്യമില്ല. ഞങ്ങൾ അവളോടൊപ്പമുണ്ടെന്നും അവൾക്കുമറിയാം, ഞങ്ങൾക്കുമറിയാം. അതിന് ബോധിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞദിവസവും അവൾക്ക് മെസേജ് അയച്ചിരുന്നു. അവൾ തിരക്കിലാണ്. യാത്രയിലാണ്.

അവൾക്ക് നീതി കിട്ടുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. ഇതിനു പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനിയും ആളുകളുണ്ടെന്ന് പറയുന്നു. എല്ലാവരരേയും നിയമത്തിനു മുന്നിൽ ഹാജരാക്കുമെന്നും അവർക്ക് ശിക്ഷ ലഭിക്കുമെന്നും ഉറച്ച് ഞങ്ങൾ വിശ്വസിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (49 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

Malayali Vartha Recommends