ശ്രുതിഹാസന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നു; രൂക്ഷ വിമർശനവുമായി ഖുശ്ബു രംഗത്ത്

ഖുശ്ബു നിര്‍മിച്ച് ഭര്‍ത്താവ് സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയില്‍ നിന്ന് നടി ശ്രുതി ഹാസന്‍ പിന്‍മാറിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഖുശ്ബു രംഗത്തെത്തി. രണ്ട് വര്‍ഷമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് താനും ഭര്‍ത്താവ് സുന്ദറും അടക്കമുള്ളവര്‍. കൂടെ ഒരു വലിയ ടീമുമുണ്ട്. പ്രോജക്ടിന്റെ ഏതാണ്ട് എഴുപത് ശതമാനവും ചിത്രീകരണം തുടങ്ങും മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണ്. സെറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒരുപാട് പുതിയ ആര്‍ടിസ്റ്റുകളെ പങ്കെടുപ്പിക്കുന്നുണ്ട്. അവര്‍ക്കുള്ള ചിത്രീകരണം നടക്കുന്നുണ്ട്. വിഷ്വല്‍ എഫക്‌സിന്റെ ടീം അവരുടെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
സിനിമാ കുടുംബത്തില്‍പ്പെട്ട കലാകാരി പ്രോജക്ടിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ചുമ്മാ വായില്‍ തോന്നിയത് പുലമ്പുന്നത് ശരിയല്ലെന്നും കുശ്ബു പറഞ്ഞു. സംഘമിത്രയുടെ തിരക്കഥ പൂര്‍ത്തിയാകാത്തത് കൊണ്ട് ശ്രുതി ഹാസന്‍ സിനിമയില്‍ നിന്ന് പിന്‍മറായിരുന്നു. അത് വലിയ വാര്‍ത്തയായിരുന്നു.

അതൊന്നും അണിയറപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും ശ്രുതി വരുത്തിവെച്ച നാണക്കേട് ചെറുതല്ലെന്ന് അറിയാം. അതുകൊണ്ടാണ് കുശ്ബു രൂക്ഷമായി പ്രതികരിച്ചത്. എന്നാല്‍ ശ്രുതി പിന്‍മാറിയത് സിനിമയ്ക്ക് ഗുണമേ ചെയ്തിട്ടുള്ളൂ. നയന്‍താരയാണ് സംഘമിത്രയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അഭിനയത്തിനും ഗ്ലാമറിനും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ്. മാത്രമല്ല ടൈറ്റില്‍ റോളും.
സംഘമിത്രയ്ക്കായി ശരീരം മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാന്‍ ലണ്ടനില്‍ നിന്ന് പ്രത്യേക പരിശീലകനെ ശ്രുതി വരുത്തിയിരുന്നു. കൂടാതെ വാള്‍പയറ്റും കുതിരസവാരിയും മറ്റും പരിശീലിച്ചിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്ന് താരം പിന്‍മാറി.

ഒരര്‍ത്ഥത്തില്‍ ഇത് വലിയൊരു എടുത്തുചാട്ടമായി പോയെന്ന് തമിഴകത്തെ പല താരങ്ങളും വിലയിരുത്തുന്നു. കാരണം ഹിന്ദിയില്‍ ഉള്‍പ്പെടെ അഭിനയിച്ചിട്ടും രക്ഷപെടാത്ത ശ്രുതിക്ക് വലിയൊരു ബ്രേക്കാവുമായിരുന്നു സംഘമിത്ര.
https://www.facebook.com/Malayalivartha


























