Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാ നിര്‍മാതാവ് സുബൈറിനെതലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചയാളെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കി

12 SEPTEMBER 2017 09:45 AM IST
മലയാളി വാര്‍ത്ത

മീശമാധവന്‍, മിസ്റ്റര്‍ മരുമകന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ സുബൈറിനെ കതൃക്കടവ് എടശേരി ബാറിനു സമീപം തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. എളംകുളം വില്ലേജ് ഗാന്ധിനഗര്‍ കമ്മട്ടിപ്പാടം ഭാഗത്ത് ചെറുതോട്ടില്‍ വീട്ടില്‍ നിന്നും തമ്മനം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ഫ്രെഡി ബാബു ആല്‍ബര്‍ട്ട് എന്ന ഫ്രെഡി (22)യെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ: കെ.ജെ. പീറ്റര്‍ അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് പ്രതി മതില്‍ ചാടി ഓടിയെങ്കിലും പിന്തുടര്‍ന്ന ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സുബൈറിന് നേരെയക്രമമുണ്ടായതെന്നതു കൊണ്ട് തന്നെ ഈ ആക്രമണം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാര്‍ച്ച് 29 നു രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘം ബാറില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസിനെ വിളിക്കുമെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാറിനോടനുബന്ധിച്ചുള്ള എടശേരി ലോഡ്ജില്‍ താമസിച്ചിരുന്ന സിനിമാ പ്രവര്‍ത്തകരെ കാണാന്‍ ഫോണില്‍ സംസാരിച്ചുവന്ന സുബൈറിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുബൈര്‍ പോലീസിനെ വിളിക്കുകയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. സംഭവത്തിലെ ദുരൂഹത ഇപ്പോഴും അവസാനിച്ചിട്ടില്ല.

തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ സുെബെറിനെ സഹപ്രവര്‍ത്തകരും ബാര്‍ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചുകിട്ടിയ സുബൈറിന്റെ മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിനെയും പ്രതികള്‍ ഇരുമ്പു പൈപ്പിനടിച്ച് തലയ്ക്കു പരുക്കേല്‍പ്പിച്ചിരുന്നു. ബാറിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളില്‍ നിന്നുകിട്ടിയ വിവരങ്ങളുടെയും സഹായത്തോടെ പ്രതികളുടെ രൂപരേഖ തയാറാക്കിയാണു പോലീസ് അന്വേഷണം നടത്തിയത്. നഗരത്തിലെ പ്രമുഖരുടെ മക്കളടങ്ങുന്ന കേസിലെ മറ്റു പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. 

ഒളിവില്‍ കഴിഞ്ഞ ഫ്രെഡി തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും മയക്കുമരുന്നു കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (49 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

Malayali Vartha Recommends