വെളുക്കാനുള്ള ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച് കറുത്തുപോയ നടി

വെളുക്കാനുള്ള ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ പശ്ചാത്തപിച്ച് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ പശ്ചാത്താപം അറിയിച്ചത്. തന്റെ പരസ്യം കണ്ട് ധാരാളം പേര്‍ അതുപയോഗിച്ചു അവരില്‍ പലര്‍ക്കും വെളുക്കാനായില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. ഇതോടെ നടിയുടെ മുഖം കറുത്തു കരുവാളിച്ചു. തന്റെ വെളുത്ത നിറം ജന്മനായുള്ളതാണ്. ആ വെളുത്തനിറം ഈ ക്രീം തേച്ച് കൂടുതല്‍ വെളുക്കാനും കഴിഞ്ഞില്ല.
വെളുത്ത നിറം വര്‍ധിപ്പിക്കാന്‍ ക്രീം ഉപയോഗിക്കുക എന്ന് നിര്‍ദേശിച്ചതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് താന്‍ നല്‍കിയതെന്നും തന്റെ കരിയറിന്റെ തുടക്കത്തില്‍ തിരിച്ചറിവില്ലാതെ ചെയ്ത ഈ തെറ്റിനെ ഓര്‍ത്ത് താന്‍ ഏറെ ദുഃഖിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
അഭിനയിക്കുമ്പോള്‍ അന്ന് അതൊരു തെറ്റാണെന്ന് തോന്നിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ആ പരസ്യങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. ചെറുപ്പത്തില്‍ വെളുക്കാനുള്ള ഇത്തരം ക്രീമുകള്‍ താനും ഉപയോഗിച്ചിരുന്നു. അപ്പോഴൊന്നും നിറത്തിന്റെ പേരില്‍ നടക്കുന്ന വിഭാഗീയതയെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കാര്യവിവരമുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഇനി മേലില്‍ ഇത്തരം പരസ്യങ്ങളില്‍ ഞാന്‍ അഭിനയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

https://www.facebook.com/Malayalivartha


























