ദിലീപിന് നടി പ്രവീണയുടെയും സപ്പോര്‍ട്ട്!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നടി പ്രവീണയുടെയും സപ്പോര്‍ട്ട്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിന് പുറത്ത് പോകാന്‍ കോടതി അനുവാദം കൊടുത്തതിന് പിന്നാലെ താരങ്ങള്‍ ഓരോന്നായി ദിലീപിന് പിന്തുണയുമായി രംഗത്ത് വരുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ സെലിബ്രിറ്റിയാണ് നടി പ്രവീണ.
പള്‍സര്‍ സുനിയെക്കൊണ്ട് ഇത്തരത്തിലൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപെന്ന് പ്രവീണ പറയുന്നു. കുറച്ച് ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്നു. ഇത്തരത്തിലൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസം എന്നും പ്രവീണ പറയുന്നു. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു അദ്ദേഹമെന്നും താരം പറയുന്നു.
ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























