കൂടെ അഭിനയിക്കാനുള്ള അനുവാദം അദ്ദേഹം തരട്ടെ...

മലയാളത്തിലെ എല്ലാ സൂപ്പര്‍ നടന്മാരുടെയും നായികയായ ആളാണു മഞ്ജു വാര്യര്‍. എന്നാല്‍ മെഗാസ്റ്റാറിനോടൊപ്പം മാത്രം നായികയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഈ രണ്ടാം വരവിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് അവസരം വന്നിട്ടില്ല. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കുക എന്നത്.
ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്. പണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വല്ല്യ ആഗ്രഹമായിരുന്നു. അന്ന് അതു നടന്നില്ല. തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ് എന്നു മഞ്ജു പറയുന്നു.
ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട് എന്നു മഞ്ജു ചോദിക്കുന്നു. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണ് അത് എന്നു മഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha


























