പ്രിയാമണിയുടെ പ്രസരിപ്പിന്റെ രഹസ്യം കല്യാണവും ഭര്‍ത്താവ് മുസ്തഫയും മാത്രമല്ല!

മുപ്പത്തി മൂന്ന് വയസ് ആയ പ്രിയാമണിയുടെ യൗവ്വന പ്രസരിപ്പിന്റെ രഹസ്യം എന്താണെന്ന് പലരും താരത്തോട് ചോദിക്കാറുണ്ട്. ചിലര്‍ പറയും കല്യാണം കഴിഞ്ഞതിന്റെ പ്രസരിപ്പാണെന്ന്. എന്നാല്‍ തന്റെ പ്രസരിപ്പിന്റെ രഹസ്യം കല്യാണവും ഭര്‍ത്താവ് മുസ്തഫയും മാത്രമല്ല, കായിക പരിശീലനം കൂടിയാണെന്ന് താരം വ്യക്തമാക്കി.
തന്റെ വീട്ടിലെ എല്ലാവരും കുറഞ്ഞത് ഒരു മണിക്കൂര്‍ വ്യായാമത്തില്‍ ഏര്‍പ്പെടും. ഭക്ഷണക്രമവും പാലിക്കും. എത്ര സ്വാദുള്ള ഭക്ഷണമായാലും അമിതമായി കഴിക്കാറില്ല. എന്നാലും തീരെ ഒഴിവാക്കാനാകാത്ത ചില ഭക്ഷണങ്ങളുണ്ട്. ആദ്യമായി പാചകം ചെയ്ത ചപ്പാത്തി മുസ്തഫയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. സംഗതി കൊള്ളാം പക്ഷെ, ചപ്പാത്തിയില്‍ മാത്രം ഒതുക്കിതിര്‍ത്തരുതെന്ന് മുസ്തഫ പറഞ്ഞു. അത് ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ അടുക്കളയില്‍ കയറുന്നത്.
അമ്മ ലതാമണി പ്രിയാമണിയെ ബാഡ്മിന്റണ്‍ പഠിപ്പിച്ചിട്ടുണ്ട്. അമ്മ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രിയാമണി ജില്ലാതലം വരെ മാത്രമേ കളിച്ചുള്ളൂ. അങ്ങനെ ചെറുപ്പം മുതലേ കായികക്ഷമത താരം കൈവരിച്ചു. മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍മക്കളെയും വളര്‍ത്തണം എന്നാണ് താരം പറയുന്നത്. തന്റെ വീട്ടില്‍ ചേട്ടനും താനും ഒരുമിച്ച് വളര്‍ന്നതാണെന്നും അത് സ്വയരക്ഷയ്ക്ക് ഗുണമാണെന്നും താരം വ്യക്തമാക്കി.
അമ്മൂമ്മയും അച്ഛനുമാണ് പ്രീയാമണിയുടെ റോള്‍മോഡല്‍സ് ടി.വിയില്‍ എന്റെ അഭിനയം കാണുമ്പോള്‍ അമ്മൂമ്മ അവള്‍ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അനുവദിക്കൂ എന്ന് എപ്പോഴും അച്ഛനോട് പറയുമായിരുന്നെന്നും പ്രീയാമണി പറയുന്നു.
ഇപ്പോള്‍ തന്റെ അഭിലാഷങ്ങള്‍ മുസ്തഫയ്ക്ക് അറിയാമെന്ന് താരം പറഞ്ഞു. അഭിനയം, നൃത്തം, ടി.വിഷോ എല്ലാത്തിലും സന്തോഷത്തോടെയാണ് താരം പങ്കെടുക്കുന്നത്. അമ്മൂമ്മ കമലാ കൈലാഷ് കര്‍ണാട സംഗീതം പഠിച്ചിട്ടുണ്ട്. അതിനാല്‍ കുറച്ച് നാള്‍ പ്രിയാമണിയേയും പഠിപ്പിച്ചു. ഗായിക മാല്‍ഗുഡി ശുഭ താരത്തിന്റെ ബന്ധുവാണ്.
പാരമ്പര്യമായി സംഗീതവാസന ഉള്ള കുടുംബമാണെങ്കിലും താന്‍ ഒരു നല്ല ഗായികയല്ലെന്നും പക്ഷെ, ഇനിയെന്റെ പാട്ട് മുസ്തഫ കേട്ട് സഹിക്കേണ്ടിവരുമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























