പൃഥ്വി രാജ് കലക്കി... ഹോളിവുഡ് താരം ഞെട്ടി

പൃഥ്വി രാജ് ഇംഗ്ലീഷ് പറയുമ്പോള്‍ പലരും കളിയാക്കാറുണ്ടെങ്കിലും ഇപ്പോള്‍ അതിനൊക്കെ ഒരു മറുപടിയെന്നോണം അദ്ദേഹത്തിന് അഭിനന്ദനവുമായി ഒരു ഹോളിവുഡ് താരം രംഗത്തെത്തിയിരിക്കുകയാണ്. കടിച്ചാപ്പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതിന്റെ പേരില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പഴി കേട്ട താരമാണ് പൃഥ്വി രാജ്. ഇന്നും പലരും പൃഥ്വിയെ ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കാറുണ്ട്. ഫെയ്‌സ്ബുക്കിലെങ്ങാനും ഇംഗ്ലീഷില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി. ഉടന്‍ വരും ട്രോളുകള്‍.
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്നത് പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവിണ്യം കേട്ട് ഞെട്ടിയ ഒരു ഹോളിവുഡ് നടന്റെ വിശേഷമാണ്. ഏറ്റവും പുതിയ ചിത്രമായ ആദം ജൊവാനിലെ മറ്റൊരു പ്രധാനവേഷം അഭിനയിച്ച രാഹുല്‍ മാധവാണ് ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ പൃഥ്വിയുടെ ഇംഗ്ലീഷ് അനുഭവം പങ്കുവച്ചത്.
ചിത്രത്തില്‍ പൊലീസുകാരുടെ വേഷത്തില്‍ അഭിനയിക്കാന്‍ എത്തിയ ഇംഗ്ലീഷ് താരങ്ങളാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവര്‍ പറഞ്ഞ ഡയലോഗിലെ വ്യാകരണപ്രശ്‌നം പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളിവുഡ് താരം ഞെട്ടിയെന്നും രാഹുല്‍ പറഞ്ഞു.
ഒറ്റവാക്കില്‍ പൃഥ്വിരാജ് ഒരു എന്‍സൈക്ലോപീഡിയ ഓഫ് സിനിമ എന്ന് പറയാമെന്നു രാഹുല്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനത്തിനു തയ്യാറുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഒരു പ്രൊഫണലനിസ്റ്റാണ് പൃഥ്വിയെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























