തനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് രഹസ്യമാക്കില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ തമന്ന രംഗത്ത്

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ തമന്ന രംഗത്തെത്തി. താന്‍ സോഫ്ട് വെയര്‍ എഞ്ചിനിയറെ വിവാഹം കഴിക്കുന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് താരം വ്യക്തമാക്കി. സോഫ്ട് വെയര്‍ എന്നല്ല ഒരു എഞ്ചിനിയറെയും കെട്ടില്ലെന്നും അതിനുള്ള സമയമായില്ലെന്നും ആകുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും തമന്ന പറഞ്ഞു.
ഈ വാര്‍ത്ത വന്നത് മുതല്‍ തമന്നയ്ക്കും പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും നിര്‍ത്താതെ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അഥവാ കല്യാണം ഉണ്ടെങ്കില്‍ അക്കാര്യം രഹസ്യമാക്കില്ലെന്നും എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു. ഇപ്പോള്‍ തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണ് താരം.
തമിഴിലും തെലുങ്കിലും കുറേ പ്രോജക്ട് ഉണ്ട്. അതിന് പുറമേ ബോളിവുഡിലും അവസരങ്ങളുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ താമസിക്കാതെ മരിക്കുമെന്നും താരം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ എഴുതുന്നവരെ സഹായിക്കാന്‍ തനിക്ക് കഴിയില്ലല്ലോ എന്നതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞു.

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുമ്പ് പത്രാധിപന്‍മാര്‍ തന്നെയോ വീട്ടുകാരെയോ വളിച്ച് ചോദിക്കണമായിരുന്നെന്നും തമന്ന ട്വിറ്ററില്‍ കുറിച്ചു. ബാഹുബലി ടു വിന് ശേഷം താരത്തിന് വലിയ ഡിമാന്റില്ല. എന്നാല്‍ സിനിമകള്‍ സലക്ട് ചെയ്ത് അഭിനയിക്കാനാണ് താല്‍പര്യമെന്ന് താരം പറയുന്നു.

പുതിയ നായികമാരുടെ കടന്ന് കയറ്റും അവസരങ്ങള്‍ കുറച്ചെങ്കിലും കുറച്ച് കലാത്തേക്ക് വിവാഹം കഴിക്കാനും ഉദ്ദേശിക്കുന്നില്ല. ഇത്തരം വ്യാജന്‍മരെ വിശ്വസിക്കരുതെന്ന് ആരാധകരോടും താരം പറഞ്ഞു. കരിയറിന്റെ ഉയര്‍ച്ചയില്‍ മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിന് സമയം എടുക്കുമെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha


























