മലയാളികളുടെ സ്വന്തം ജിമിക്കി കമ്മല്‍ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയ കീഴടക്കിയ ഷെറില്‍ ടീച്ചര്‍ തമിഴിലേക്ക്...

ഇപ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം മാത്രമാണു കേള്‍ക്കാനുള്ളത്. അത്രയ്ക്ക് സോഷ്യല്‍ മീഡിയയും യുവജനങ്ങളും ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. എവിടെ നോക്കിയാലും ഈ അടിപൊളി പാട്ടിനൊപ്പം ചുവടുവയ്ക്കുന്നവരെയെ കാണാനൊള്ളു.
ഇതില്‍ തന്നെ ഏറ്റവും ഹിറ്റ് ആയത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു കളിച്ച ഡാന്‍സായിരുന്നു. ഒരു കോടിയും കടന്നു ഇതിന്റെ കാഴ്ച്ചക്കാര്‍.
ഈ നൃത്തം കൊണ്ടു പ്രശസ്തയായതു മുന്‍ നിരയില്‍ നിന്ന അധ്യാപിക ഷെറില്‍ ജെ കടവന്‍ ആയിരുന്നു. തമിഴ്‌നാട്ടില്‍ ടീച്ചര്‍ക്ക് ഏറെ ആരാധകരെ ലഭിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഇളയദളപതി വിജയയുടെ ചിത്രത്തില്‍ നായികയാകാനുള്ള ക്ഷണം ഷെറിലിനു ലഭിച്ചു എന്നും പറയുന്നു.

സംവിധായകന്‍ കെ എസ് രവികുമാര്‍ ഇതിനുവേണ്ടി ഷെറിലിനെ സമീപിച്ചും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിട്ടില്ല.

https://www.facebook.com/Malayalivartha


























