മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം എത്രയാണെന്നോ?

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജീവിതവും സിനിമയുമെല്ലാം കേരളീയര്‍ക്ക് സുപരിചിതമാണ്. പക്ഷെ മമ്മൂട്ടിയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നും ആരാണ് അത് നല്‍കിയതെന്നുമുള്ള കാര്യം അറിയാവുന്നവര്‍ കുറവാണ്. അഭിനയമോഹവുമായി മലയാള സിനിമയില്‍ ചുവടുവെച്ച മമ്മൂട്ടി ആദ്യ കാലത്ത് ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മലയാള സിനിമയില്‍ നവതരംഗത്തിന് തുടക്കമിട്ട കാലത്ത്, 1971 ല്‍അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ താര രാജാവ് വെള്ളിത്തിരയിലെത്തിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന അത്ഭുത സൗന്ദര്യമായി നിലകൊള്ളുന്ന താരം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണിന്ന്.
ഏറെക്കാലം പ്രതിഫലമില്ലാതെയാണ് മമ്മൂട്ടിക്ക് അഭിനയിക്കേണ്ടിവന്നത്. കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അഭിനയത്തിനുള്ള ആദ്യ പ്രതിഫലം മമ്മൂട്ടിക്ക് ലഭിച്ച ചിത്രവും മേളയായിരുന്നു. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത് വന്‍ തരംഗമായി മാറിയ മേളയില്‍ രഘു, ശ്രീനിവാസന്‍, അഞ്ജലി നായിഡു എന്നിവര്‍ക്കൊപ്പമാണ് പ്രധാന വേഷത്തില്‍ മമ്മൂട്ടിയും എത്തിയത്. നായകനോളം പ്രാധാന്യമുള്ള സഹനടനായാണ് മമ്മൂട്ടി മേളയില്‍ തിളങ്ങിയത്.
ചിത്രം വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. നടന്‍ ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേളിയിലേക്ക് ശുപാര്‍ശ ചെയ്തത്. സംവിധായകന്‍ കെ ജി ജോര്‍ജ്ജ് മികച്ച വേഷം തന്നെ നല്‍കി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോളാണ് ആദ്യപ്രതിഫലം മഹാനടനെ തേടിയെത്തിയത്. ഇന്നത്തെ കോടികളുടെ പ്രതിഫലത്തേക്കാള്‍ മൂല്യമുള്ള ആ ചെറിയ തുക മമ്മൂട്ടിക്ക് കൈമാറിയത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. മമ്മൂട്ടിക്ക് പ്രതിഫലമായുള്ള ചെക്ക് കെ ജി ജോര്‍ജ്ജ് ശ്രീനിവാസനെ ഏല്‍പ്പിക്കുകയായിരുന്നു.
800 രൂപയുടെ ചെക്കായിരുന്നു ശ്രീനിവാസന്റെ കൈകളില്‍ നിന്ന് മമ്മൂട്ടിക്ക് ലഭിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ട് മമ്മൂക്ക മറികടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























