കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ദീപന്‍ ശിവരാമന്‍

നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നടിയെ മാറ്റണമെന്ന നിലപാട് ദീപന്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.
ഒരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച അവര്‍ക്ക് കലാകാരി എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനിയവര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള ഒരു അര്‍ഹതയുമില്ല. ഈ കേസില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാടിനെതിരെ നാടക മേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ദീപന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























