ചെന്നൈയില്‍ വീടുണ്ടായിട്ടും നയന്‍സ് ഹോട്ടലില്‍ തങ്ങുന്നതെന്തിന്..?

ബംഗ്ലാവും ഫ്‌ലാറ്റും വീടും എല്ലാം ചെന്നൈ നഗരത്തില്‍ സ്വന്തമായുള്ള താരമാണ് നയന്‍താര. പക്ഷെ, കഴിഞ്ഞ കുറേ നാളായി താരം ഷൂട്ടിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നഗരത്തിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. താരത്തെയും കാമുകന്‍ വിഘ്‌നേഷിനെയും സ്വസ്ഥമായി ജീവിക്കാന്‍ പലരും സമ്മതിക്കുന്നില്ലെന്നാണ് കിംവദന്ദികള്‍. എന്നാല്‍ താരത്തെ ഒരു മലയാളി ജ്യോല്‍സ്യന്‍ വഴിതെറ്റിക്കുകയാണെന്ന് അറിയുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താരം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കാമുകനുമൊത്ത് തങ്ങുന്നത്. ഇത്തരത്തിലുള്ള പലരും താരത്തെ വഴിതെറ്റിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
അതേസമയം നയന്‍സിന്റെ മാതാപിതാക്കള്‍ കൊച്ചിയില്‍ നിന്ന് ഇടയ്ക്കിടെ ചെന്നൈയില്‍ വരാറുണ്ട്. അവര്‍ വരുമ്പോള്‍ വിഘ്‌നേഷ് ഉണ്ടാകുന്നത് പലപ്പോഴും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. അതുകൊണ്ട് ദുബായിലുള്ള സഹോദരന്റെ അടുത്ത് പോകുമ്പോഴോ, കൊച്ചിയിലേക്ക് വരുമ്പോഴോ മാത്രമേ നയന്‍സ് മാതാപിതാക്കളെ കാണാറുള്ളൂ. എന്നാല്‍ മകളുടെ വിവാഹകാര്യത്തിലും മറ്റും ആശങ്കയുള്ള ഇവര്‍ അടുത്തിടെയായി ഇടയ്ക്കിടെ ചെന്നൈയില്‍ വരാറുണ്ട്. ഇതുകൊണ്ടാണ് താരം ഹോട്ടലില്‍ താമസം മാറ്റിയതെന്ന് അറിയുന്നു.
പല തമിഴ് പത്രങ്ങളിലും ഓണ്‍ലൈനിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും പ്രതികരിക്കാന്‍ നയന്‍സ് തയ്യാറായിട്ടില്ല. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് താരം. പറയുന്നവരും എഴുതുന്നവരും എന്തും ചെയ്യട്ടെ, അതൊക്കെ തന്റെ പബ്‌ളിസിറ്റിക്ക് ഗുണം ചെയ്യുമെന്ന് താരത്തിന് നന്നായി അറിയാം. പത്ത് വര്‍ഷത്തിലധികമായി തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നടിയായി തിളങ്ങുന്ന തന്നെ പുറത്താക്കാന്‍ പലരും പല ശ്രമങ്ങളും നടത്തുന്നുണ്ട്. അതെല്ലാം പരാജയപ്പെടുകയാണ് പതിവ്. ഇപ്പോഴത്തെ കഥകളും അങ്ങനെ തന്നെയാകുന്നാണ് താരം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























