ധോണിയുമായുളള പ്രണയതകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ലക്ഷ്മി ഡേറ്റ് ചെയ്തു

നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമായ ജൂലി ടുവിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിൽക്കുകയാണ് റായ് ലക്ഷ്മി. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡില്‍ ഹോട്ടായി തിളങ്ങി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി അതീവ ഗ്ലാമറായി എത്തുന്ന ജൂലി ടുവിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ ഇരുപത് ലക്ഷം പേരാണ് മണിക്കൂറുകള്‍ക്കകം സിനിമയുടെ ട്രെയിലര്‍ കണ്ടത്.
ഇതൊക്കെ പുതിയ വിവാദകഥകൾ. ഇതിനുമുമ്പുള്ള എം.എസ്.ധോണിയും റായ് ലക്ഷ്മിയുമായുളള പ്രണയബന്ധവും തകര്‍ച്ചയും വലിയ വാര്‍ത്തയായിരുന്നു. 2008 ലെ ഐപിഎല്‍ കാലത്താണ് ഇരുവരുടെയും പ്രണയകഥ പുറത്താകുന്നത്. ആ സമയത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും.
ഇവരുടെ പ്രണയം അധികനാൾ നീണ്ടു നിന്നില്ലെങ്കിലും ഇന്നും ആരാധകർ ഒന്നും മറന്നിട്ടില്ല. ഇപ്പോള്‍ ധോണിയെക്കുറിച്ച് ചോദിച്ചാല്‍ ആരാണ് അയാള്‍ എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്. സ്‌പോട്‌ബോയ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ച് റായ് ലക്ഷ്മി സംസാരിച്ചത്. മുന്‍കാമുകന്‍ ധോണിയെക്കുറിച്ച് ചോദിക്കാതെ അഭിമുഖം പൂര്‍ണമാകില്ലല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു ധോണിയോ ആരാണ് അയാള്‍? എന്ന് താരം ചോദിച്ചത്.
”ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോള്‍ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയതകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ലക്ഷ്മി ഡേറ്റ് ചെയ്തുവെന്നാണ് താരം പറയുന്നത്. എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും”.
ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ”യെന്നും റായ് ലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha


























