സന്തോഷവും സമാധാനവുമില്ലാതെ കാവ്യയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം

കേസും, കോടതിയും, പൊലീസും, ജയിലിനുമിടയിലായി കാവ്യ മാധവന് ഇന്ന് 33-ാം ജന്മദിനം. മുമ്പത്തെ പോലെയല്ല കാവ്യയ്ക്ക് ഈ പിറന്നാള്‍. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍. ദിലീപ് ഇല്ലാതെയുള്ള ആദ്യത്തെ പിറന്നാള്‍.....ഇത് കാവ്യയ്ക്ക് കയ്‌പേറിയ പിറന്നാള്‍. സന്തോഷമില്ല..സമാധാനമില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് റിമാന്‍ഡിലായിട്ട് 69 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് കാവ്യയ്ക്ക് പിറന്നാള്‍.
ദിലീപിന് നാലു തവണ കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച അവസാന ഹര്‍ജി കഴിഞ്ഞ ദിവസമാണ് കോടതി നിഷേധിച്ചത്. എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. ഇതോടെ ദിലീപ് നല്‍കുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷയാകും.
കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി ഇനി വരാനിരിക്കുന്നതേയുള്ളൂ..അതിനാല്‍ തന്നെ നെഞ്ചിടിപ്പോടെയാണ് ഈ പിറന്നാള്‍ ദിനം കടന്നു പോകുന്നത്.
https://www.facebook.com/Malayalivartha


























