വിജയ് ചിത്രത്തിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് ഷെറിൽ

കാക്കനാട് ഇന്ത്യന്‍ സ്റ്റഡീസ് ഓഫ് കൊമേഴ്‌സിലെ അധ്യാപികയായ ഷെറിലിനെ അറിയാത്ത ആളുകൾ ഉണ്ടാകില്ല. ഷെറിലും സംഘവും ഓണനാളുകളില്‍ ക്യാമ്പസില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ യൂട്യൂബില്‍ കണ്ടവരുടെ എണ്ണം കോടികള്‍ കവിഞ്ഞു. അപ്പോൾ ആ വീഡിയോ എത്രത്തോളം ഹിറ്റായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.
ഷെറിലിന്റെയും സംഘത്തിന്റെയും ജിമിക്കി കമ്മൽ നൃത്തം സമൂഹമാധ്യമങ്ങളിലൂടെ വൈറലായപ്പോൾ ഷെറിൽ ഇളയദളപതി വിജയിയുടെ ചിത്രത്തില്‍ നായികയാവാന്‍ പോകുന്നുവെന്ന പ്രചാരണം വാർത്തകളിൽ ഇടം പിടിച്ചു. ഇപ്പോഴിതാ ആ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ഷെറിൽത്തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ആ വാർത്ത ശരിയല്ലെന്നാണ് ഷെറില്‍ പറയുന്നത്. സംവിധായകന്‍ കെ എസ് രവികുമാറിന്റെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നതല്ലാതെ സിനിമാ അവസരങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും ഷെറില്‍. തീര്‍ത്തും തെറ്റായ ഈ പ്രചാരണത്തെക്കുറിച്ച് ഷെറിലിന്റെ പ്രതികരണം ഇങ്ങനെ. ഫോണ്‍ കോള്‍ വന്നത് ഓഫീസിലേയ്ക്കാണ്. ആ ദിവസം താന്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. അതേക്കുറിച്ച് തനിയ്ക്ക് കൂടുതല്‍ ഒന്നുമറിയില്ല. സിനിമയില്‍ അഭിനയിക്കുന്നതിനേ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല. ടീച്ചിംഗ് പ്രൊഫഷന്‍ തന്നെയാണ് ഇഷ്ടം.
സമൂഹമാധ്യമങ്ങളില്‍ ഹിറ്റായതോടെ ഷെറിലിന് ഫോണ്‍ കോളുകളുടെ പെരുമഴയാണ്. തന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്തം യൂട്യൂബില്‍ വന്‍ ഹിറ്റായതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഷെറില്‍. തെന്നിന്ത്യന്‍ താരം ജ്യോതിക ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തം അവതരിപ്പിക്കാന്‍ ഷെറിലിനും സംഘത്തിനും ക്ഷണം ലഭിച്ചിരിക്കുകയാണ്. അതേ ദിവസം തന്നെ കൊച്ചിയില്‍ നടക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനും ക്ഷണം കിട്ടിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത ദുഖത്തിലാണ് ഷെറില്‍. ഓസ്‌ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ്ഷെറിലും സംഘവും പറയുന്നത്.
https://www.facebook.com/Malayalivartha


























