നയൻസും കാമുകനും അടിച്ചുപൊളിച്ച് ന്യൂയോര്‍ക്കില്‍; വൈറലായി ചിത്രങ്ങൾ

നയന്‍സും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയവും നരത്തെ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നവയാണ്. എന്നാല്‍ വീണ്ടും ഇവരുടെ പ്രണയവും യാത്രയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
നയന്‍സ് ഇപ്പോള്‍ സിനിമയുടെ തിരക്കുകളെല്ലാം മാറ്റിവച്ച് ന്യൂയോര്‍ക്കില്‍ കാമുകനുമായി സല്ലപിക്കാനും പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.
വിഘ്‌നേഷിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങള്‍ ആഘോഷിക്കുകയാണ് ഇരുവരും എന്നാണ് പുതിയ ചിത്രം വ്യക്തമാക്കുന്നത്.

വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിക്കാനായി നയന്‍താര ന്യൂയോര്‍ക്കിലേക്കു പറന്നിരിക്കുകയാണത്രേ. ന്യൂയോര്‍ക്ക് ഡയറിയില്‍ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തന്റെ ട്വിറ്ററിലൂടെ നയന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

https://www.facebook.com/Malayalivartha


























