ഭക്ഷണം കണ്ടാല്‍ തനിക്ക് പ്രാന്താണെന്ന് ശ്രുതി ഹാസന്‍!

ആഹാരം കഴിക്കാന്‍ കിട്ടിയില്ലെങ്കിലോ, നല്ല ഭക്ഷണം ലഭിച്ചില്ലെങ്കിലോ താനൊരു ഭീകരജീവിയായി മാറുമെന്ന് നടി ശ്രുതി ഹാസന്‍. ആ സമയത്ത് എല്ലാവരെയും വഴക്ക് പറയും, ദേഷ്യംവരും. ആഹാരം തനിക്ക് അത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് താരം പറയുന്നു. അല്ലെങ്കില്‍ ഭക്ഷണത്തിന് അത്രയും പ്രാധാന്യം നല്‍കുന്നു എന്നതാണ് പ്രധാനം.
പക്ഷെ, ഫുഡിനൊപ്പം തന്നെ വര്‍ക്കൗട്ട് ചെയ്യും. അഞ്ച് വര്‍ഷം മുമ്പ് കണ്ട താരത്തെ ഇപ്പോള്‍ കണ്ടപ്പോഴും അതുപോലെ തന്നെയുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. വര്‍ക്കൗട്ടാണ് ഇതിന്റെ രഹസ്യമെന്നും താരം പറയുന്നു.
താരത്തിന് എക്‌സര്‍സൈസ് ഒന്നും ഇഷ്ടമല്ല. ജിമ്മില്‍ പോകാന്‍ മടിയാണ്. പിസ, ബര്‍ഗര്‍ ഉള്‍പ്പെടെ ആരോഗ്യത്തിന് ദോഷകരമായവ ഏറെ ഇഷ്ടമാണ്. പലപ്പോഴും ഇവ ധാരാളം കഴിക്കും. ഇതെല്ലാം കോമ്പന്‍സേറ്റ് ചെയ്യുന്നത് വര്‍ക്കൗട്ട് ചെയ്താണ്. ജിമ്മില്‍ പോകാന്‍ മടിയായത് കൊണ്ട് ട്രെയിനറെ നിയമിച്ചിട്ടുണ്ട്. ദിവസവും രാവിലെ ട്രെയിനര്‍ കൃത്യസമയത്ത് എത്തും. അതുകൊണ്ട് മടിച്ചിരിക്കാന്‍ പറ്റില്ല. വിദേശത്ത് ഏറെ നാള്‍ ഷൂട്ടുണ്ടെങ്കില്‍ ട്രെയിനറെ കൊണ്ടു പോകും. കാരണം ഇറ്റാലിയന്‍, ചൈനീസ് വിഭവങ്ങള്‍ ഏറെ ഇഷ്ടമാണ്. അതൊക്കെ അവിടങ്ങളില്‍ ധാരാളം ലഭിക്കും. വലിച്ച് വാരി കഴിക്കുകയും ചെയ്യും.
വീട്ടിലാണെങ്കില്‍ രാവിലെ ഓട്‌സും പാലും എന്തെങ്കിലും ഫ്രൂട്ട്‌സും കഴിക്കും. ലൊക്കേഷനില്‍ നിന്നാണ് മിക്കവാറും ഫുഡ് കഴിക്കുന്നത്. അല്ലെങ്കില്‍ അടുത്തേതെങ്കിലും നല്ല ഹോട്ടലുണ്ടെങ്കില്‍ അവിടെ പോകും. കൂടെ അഭിനയിക്കുന്നവരെയും കൂട്ടിയാകും അത്. അടുത്തിടെ അനുജത്തി അക്ഷരാഹാസനുമൊത്ത് അമേരിക്കന്‍ യാത്ര നടത്തിയിരുന്നു. അപ്പോള്‍ അവിടെയുള്ള റസ്‌റ്റോറന്റുകളില്‍ കയറി ഇറങ്ങുകയായിരുന്നു പ്രധാന പരിപാടിയെന്ന് താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























