ദിലീവിന്റെ രാമലീലയൊടൊപ്പമെന്ന് ലാല്‍ജോസ്

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രം സെപ്തംബര്‍ 28ന് തീയേറ്ററുകളില്‍ എത്തുകയാണ്. അതിനിടെ രാമലീലയ്ക്കും ദിലീപിനും പിന്തുണയറിയിച്ച് സംവിധായകന്‍ ലാല്‍ജോസ് രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയോടൊപ്പം, അവനോടൊപ്പം എന്ന ഹാഷ് ടാഗിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ഉള്‍പ്പെടുത്തിയാണ് ലാല്‍ജോസ് തന്റെ പിന്തുണയറിയിച്ചത്.
നേരത്തെ തന്നെ സിനിമയ്ക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ചിത്രം കാണരുതെന്നും അത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്നുമെല്ലാം ചിലര്‍ ആഹ്വാനം ചെയ്തതിന് ശേഷമാണ് സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ദിലീപിനെ ചോദ്യം ചെയ്തപ്പോഴും ദിലീപിന് പിന്തുണയുമായി ലാല്‍ ജോസ് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























