കുഞ്ഞിക്കയ്ക്കും ഉണ്ട് ചില മോഹങ്ങള്‍...പക്ഷെ?

അഭിനയത്തിന് പുറമെ കുഞ്ഞിക്കയ്ക്ക് മറ്റ് ചില ആഗ്രഹങ്ങളുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചില സ്‌റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാല്‍ എഴുത്തില്‍ താന്‍ വളരെ പിന്നിലാണെന്നും ദുല്‍ഖര്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സിനിമയിലെ മറ്റു മേഖലകളില്‍ തനിക്കുള്ള താല്‍പര്യത്തെക്കുറിച്ച് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്.
എപ്പോഴെങ്കിലും നിര്‍മ്മാണരംഗത്തേക്ക് വരുന്നുവെങ്കില്‍ സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കില്ല പണം മുടക്കുന്നതെന്നും, ചെറുചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. വര്‍ഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോള്‍ ഞാന്‍ ചെയ്യാറ്. അതിനാല്‍ താല്‍പര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാന്‍ കഴിയാറില്ല.
പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചാല്‍ അത്തരം ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം 'സോളോ'യാണ് ദുല്‍ഖറിന്റേതായി ഇനി തീയേറ്ററുകളിലെത്താനുള്ളത്.
https://www.facebook.com/Malayalivartha


























