രാമലീലയുടെ വിജയത്തില്‍ നിര്‍മ്മാതാവും സംവിധായകനും താരത്തെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍

ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ രാമലീല റിലീസ് ചെയ്ത് വിജയം നേടിയതിന്റെ ആശ്വാസത്തിലാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക് പാടവും സംവിധായകനായ അരുണ്‍ ഗോപിയും. ആ ഒരു വിജയം പങ്കുവയ്ക്കാനാണ് അവര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷമാണ് അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്.
വല്ലാത്ത ആകാംക്ഷയിലായിരുന്നു ദിലീപ്. ജയിലിലായതിനാല്‍ ചിത്രം വിജയിക്കുമോ എന്ന ആശങ്കയിലായിരുന്നു ദിലീപ്. സിനിമയുടെ വിജയത്തെക്കുറിച്ച കേട്ടറിഞ്ഞ ദിലീപ് വികാരാധീനനായി പൊട്ടിക്കരഞ്ഞു. ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടാണെന്ന് ഇവര്‍ ദിലീപിനെ അറിയിച്ചു. പെട്ടന്ന് കരച്ചില്‍ മാറി സ്വയം ശപിക്കും പോലെ പൊട്ടിത്തെറിച്ചു. ഈ വിജയം തന്റെ പുറത്തിറങ്ങലിന് ശേഷമായിരുന്നെങ്കില്‍ എന്ന് ദീര്‍ഘ നിശ്വാസം വിട്ടു. ആരോപണവിധേയനാണെങ്കിലും തന്റെ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചെന്നറിഞ്ഞ് സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ദിലീപിനെ മറ്റുള്ളവര്‍ ആശ്വസിപ്പിച്ചു.
നായകന്‍ ജയിലിലായിരിക്കുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്ന മലയാള സിനിമയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലാണ്. എന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് ഒരു നിശ്ചയവുമില്ല. താരത്തിന്റെ മനസില്‍ എന്തായിരുക്കുമെന്നാകും എല്ലാവരും ചിന്തിച്ചിരിക്കുക.
യാദൃശ്ചികമെന്നോണം സിനിമയിലെ കഥാപാത്രം കടന്നു പോയ സാഹചര്യങ്ങളില്‍ കൂടിയാണ് ദിലീപ് ഇപ്പോള്‍ കടന്നു പോകുന്നത്. സിനിമയും ദിലീപിന്റെ ജീവിതവുമായുള്ള അസാധാരണ സാമ്യം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ദിലീപ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. കേരളത്തിലെ ഒട്ടുമിക്ക പ്രദര്‍ശന കേന്ദ്രങ്ങളും ഇന്ന് ഹൗസ്ഫുള്ളായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാമലീല റിലീസായത്. വരും ദിവസങ്ങളിലെ ഷോകളുടെ ബുക്കിംഗും ഏകദേശം പൂര്‍ത്തിയാണ്. ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ആരാധകരും അണിയറ പ്രവര്‍ത്തകരും.
https://www.facebook.com/Malayalivartha


























