ഫസ്റ്റ് ക്ലാസില്‍ തനിച്ച് യാത്ര ചെയ്ത് താര സുന്ദരി

വിമാനത്തില്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ ആളില്ലേ. ദുബായിയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ഫസ്റ്റ്ക്ലാസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിച്ച് താരസുന്ദരി. വലിയ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ ഒരേയൊരു യാത്രക്കാരിയായി അര്‍മാദിച്ചത് മറ്റാരുമല്ല നടി സുസ്മിത സെന്‍ ആണ് ആ ഭാഗ്യവതി. താന്‍ തനിച്ച് യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു താരം.
എമിറേറ്റ്‌സിന്റെ എ380 വിമാനത്തിന്റെ ഫസ്റ്റ്ക്ലാസിലാണ് സുസ്മിത മാത്രം യാത്ര ചെയ്തത്. ഒരു വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് മുഴുവന്‍ ഒരാള്‍ക്കു ഒറ്റയ്ക്ക് ലഭിക്കുകയെന്നത് എത്രവലിയ ഭാഗ്യമാണെന്നു ആരാധാകരില്‍ പലരും അഭിപ്രായപ്പെട്ടു. നിരവധി പേര്‍ പോസ്റ്റില്‍ പ്രതികരണവുമായി എത്തി. ഒരു സ്വകാര്യ ചടങ്ങിനായാണ് താരം ദുബായിലേക്ക് പോയത്.
https://www.facebook.com/Malayalivartha


























