രാമലീലയെ അഭിനന്ദിച്ച് വിനീത് ശ്രീനിവാസന്‍

സിനിമയില്‍ സംവിധാനവും തിരക്കഥയും അഭിനയവും ഗാനങ്ങളും ആലാപനവുമൊക്കെയായി വിനീത് കൈ വെക്കാത്ത രംഗങ്ങളില്ല. അത്രതന്നെ വലിയ മനസ്സും അദ്ദേഹത്തിന് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. സിനിമാലോകത്തെ വിശേഷങ്ങള്‍ ഒട്ടു മിക്കതും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിനീത് പങ്കു വെയ്ക്കാറുണ്ട്. ആരുടെ സിനിമയായാലും നല്ല രീതിയില്‍ വിലയിരുത്താനും ആത്മാര്‍ത്ഥമായി അഭനന്ദിക്കാനും മടിക്കാറുമില്ല.
ഏറ്റവുമൊടുവിലായുള്ള വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദിലീപ് ചിത്രം രാമലീലയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടാണ്. ഏതൊരു സംവിധായകനും ചെയ്യാന്‍ പ്രയാസം നേരിടുന്ന ക്രാഫ്റ്റ് അതിന്റെ മികവോടെ തന്നെ അവതരിപ്പിച്ച സംവിധായകന്‍ അരുണ്‍ ഗോപിയെ വിനീത് അഭിനന്ദിച്ചു.
എല്ലായിടത്തും സംവിധായകന്റെ കൈയുണ്ട്. ഓരോ ഫ്രെയിമിലും ഒരു നവാഗത സംവിധായകന്റെ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു. സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രഹണ മികവിനെയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും വിനീത് പ്രശംസിച്ചു. രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് എന്തു കൊണ്ടും യോജിച്ചതാണെന്ന തന്റെ അഭിപ്രായവും വിനീത് വ്യക്തമാക്കി.
വളരെ നിയന്ത്രണത്തോടെയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്യുന്നത്. ദൃശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണെന്നും വിനീത് കുറിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍െ്രെപസായിരിക്കും രാമലീല. ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്ത് ചിത്രം പുറത്തിറക്കാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളകുപാടത്തെയും വിനീത് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























