ഇനിയെങ്കിലും ലാല്‍ എന്നെ അഭിനയിക്കാന്‍ പഠിപ്പിക്കും എന്നാണ് വിശ്വാസം; മോഹന്‍ലാലിനെകുറിച്ച് സിദ്ധിഖ് പറയുന്നു

വില്ലനിലെ ഓഡിയോ റിലീസിങ് ചടങ്ങിനിടയിലായിരുന്നു ആ രസകരമായ സംഭവം. ചടങ്ങിനിടയില്‍ വില്ലനിലെ പ്രധാന നടിമരില്‍ ഒരാളായ റാസി ഖന്ന തന്നെ കണ്ണു കൊണ്ട് അഭിനയിക്കാന്‍ പഠിപ്പിച്ചതു മോഹന്‍ലാല്‍ ആണെന്നു പറഞ്ഞിരുന്നു.
നടന്‍ സിദ്ധിഖ് അതിനു നല്‍കിയ മറുപടിയായിരുന്നു ഏറെ രസകരം. ലാല്‍ ഒരു ആക്ടിങ് ഇന്‍സ്റ്റിറ്റൂട്ട് ആണെന്നും കണ്ണുകൊണ്ട് എങ്ങനെ അഭിനയിക്കണം എന്നു തന്നെ പഠിപ്പിച്ചതു ലാലേട്ടനാണ് എന്നും രാഖി ഖന്ന സംസാരിക്കുന്നത് കേട്ടു.
പക്ഷേ എനിക്ക് വിശ്വസിക്കാനാകുന്നില്ല. കാരണം ലാലിനൊപ്പം ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിട്ട് 30 വര്‍ഷം എങ്കിലും ആയിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ അയാള്‍ ഒരിക്കല്‍ പോലും എങ്ങനെ കണ്ണുകൊണ്ട് അഭിനയിക്കണം എന്നു എന്നെ പഠിപ്പിച്ചിട്ടില്ല. അടുത്തു ചെന്നാല്‍ കടിച്ചു കീറാന്‍ വരുന്ന മട്ടിലാണു പെരുമാറുന്നത്.
ഇനിയെങ്കിലും ലാല്‍ എന്നെ കണ്ണുകൊണ്ട് അഭിനയിക്കാന്‍ പഠിപ്പിക്കും എന്നാണു വിശ്വസിക്കുന്നത്. സിദ്ധിഖ് ഇതു പറഞ്ഞു നിര്‍ത്തിയതും സദസില്‍ നിന്നു വീണ്ടും കൂട്ടച്ചിരി മുഴങ്ങി.

https://www.facebook.com/Malayalivartha


























