സുജാതയുടെയും രാമന്റെയും വിജയം മഞ്ജുവും ദിലീപും ആഘോഷമാക്കിയതിങ്ങനെ

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ വിജയാഹ്ലാദം പങ്കുവച്ച് മഞ്ജുവാര്യര്‍. തൃശ്ശൂരില്‍ ഷോ നടക്കുന്ന തിയേറ്ററിന് മുമ്പില്‍ കേക്ക് മുറിച്ചാണ് മഞ്ജുവും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.
ഇത്രയും വലിയ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ഇനിയും ചിത്രം കണ്ടിട്ടില്ലാത്തവര്‍ തിയേറ്ററില്‍ ചെന്ന് ചിത്രം കാണണമെന്നും മഞ്ജു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പുതുമുഖ സംവിധായകന്‍ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉദാഹരണം സുജാത. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം അമ്മയുടെയും മകളുടെ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
എന്നാൽ രാമലീലയുടെ വിജയാഘോഷം മുളകുപാടത്തിന്റെ സാന്നിധ്യത്തിൽ ജയിലിൽ ലഡു വിതരണം നടത്തിയിരുന്നു. ഇന്ന് ആഘോഷത്തിന്റെ ബാക്കിയായി പായസ കൊടുക്കലുണ്ടെന്നും എന്നാൽ അത് ഗാന്ധിജയന്തിയുടെ ഭാഗമായി കൊടുക്കുന്നതാണെന്നുമാണ് ജയിൽ അധികൃതരുടെ അഭിപ്രായം.

https://www.facebook.com/Malayalivartha


























