Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അഹങ്കാരം തലക്ക് പിടിച്ച് പാതി വഴിയില്‍ ഉപേക്ഷിച്ച യുവ സംവിധായികയുടെ മൈ സ്റ്റോറിയില്‍ പൃഥ്വി രാജ് അഭിനയിക്കും

09 OCTOBER 2017 10:21 PM IST
മലയാളി വാര്‍ത്ത

പാതിവഴിയില്‍ ചിത്രീകരണം മുടങ്ങിയ പൃഥ്വിരാജ് ചിത്രം മൈസ്റ്റോറി സംവിധായിക റോഷ്‌നി ദിനകറിന് അന്തിമ വിജയം. എത്രയും പെട്ടെന്ന് റോഷ്‌നിയുടെ ചിത്രം പൂര്‍ത്തിയാക്കാന്‍ ഫിലിം ചേംബര്‍ പൃഥ്വി രാജിന് നിര്‍ദേശം നല്‍കി. ചിത്രീകരണം നീണ്ട് പോകുന്നെന്ന് കാട്ടി സംവിധായിക റോഷ്‌നി ദിനകര്‍ ഫെഫ്കയെയും അമ്മയെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ല. തുടര്‍ന്നാണവര്‍ ഫിലിം ചേമ്പറിനെ സമീപിച്ചത്.

മൈ സ്റ്റോറി പൂര്‍ത്തിയാക്കാനായി 40 ദിവസം കൂടി വേണമെന്നായിരുന്നു റോഷ്‌നി ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ 18 മുതല്‍ 20 ദിവസവും അതുകഴിഞ്ഞ് നിര്‍മ്മാതാവ് രജ്ഞിത്തിന്റെ ചിത്രത്തിന് ശേഷം വീണ്ടും 20 ദിവസം കൂടി നല്‍കണമെന്നാണ് ഫിലിം ചേംബര്‍ പൃഥ്വി രാജിനോട് ആവശ്യപ്പെട്ടത്. ഇന്ന് നടന്ന ഫിലിം ചേമ്പറിന്റെ അടിയന്തിര യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

തന്റെ സിനിമ പൂര്‍ത്തിയാക്കുന്നതിനായി പ്രിഥ്വി രാജിന്റെ ഡേറ്റ് കിട്ടാന്‍ റോഷ്‌നി ഫിലിം ചേംബറിനെ സമീപിച്ച വിവരവും റോഷ്‌നിക്ക് അനുകൂലമായ തീരുമാനമെടുക്കുന്ന കാര്യവും മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഞ്ജിത്ത്, ബ്ലസ്സി, റോഷ്‌നി എന്നിവരുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. മലയാളി വാര്‍ത്തയില്‍ ഇതേപ്പറ്റി വന്ന വാര്‍ത്തയെപറ്റിയും ഫിലിം ചേംബറില്‍ ചര്‍ച്ചയായി. രഹസ്യമായി നടത്തിയ ഈ നീക്കങ്ങള്‍ മലയാളി വാര്‍ത്ത എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്ന് രഞ്ജിത്ത് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് റോഷ്‌നി ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചത്.

പൊതുവെ തലക്കനമുള്ള പ്രിഥ്വി രാജിനെതിരെ ഒരു യുവ സംവിധായിക രംഗത്തെത്തി വിജയം നേടിയത് ഒരു പെണ്‍ വിജയം കൂടിയാണ്.

കോസ്റ്റിയൂം ഡിസൈനറായിരുന്നു റോഷ്‌നി മൈസ്‌റ്റോറിയിലൂടെയാണ് സംവിധായിക രംഗത്തെത്തുന്നത്. തന്റെ ആദ്യ സംരഭത്തില്‍ തന്നെ തടസം വന്നതില്‍ ഏറെ ദു:ഖിതയുമാണ് റോഷ്‌നി. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത്.

നവാഗത സംവിധായികയ്ക്ക് കാര്യങ്ങളിറിയില്ലെന്നും താന്‍ സംവിധാനം കൂടി ചെയ്യാമെന്നുള്ള പ്രിഥ്വിയുടെ നിലപാടാണ് റോഷ്‌നിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സെറ്റില്‍ പരസ്യ വെല്ലുവിളി വരെയായി. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും മെരുക്കാന്‍ നോക്കിയെങ്കിലും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നു. പിന്നീട് പലതവണ തന്റെ സിനിമ പൂര്‍ത്തിയാക്കണമെന്ന സംവിധായികയുടെ അഭ്യര്‍ത്ഥന പ്രിഥ്വി നിരസിച്ചു.

ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പ്രിഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചു. റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതായാണ് വിവരം. സിനിമാ സംഘടനാ ഭാരവാഹികളെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. മുമ്പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന രഞ്ജിത്, ദിലീപിന്റെ വൈരിയായ പ്രിഥ്വിരാജിനെ വച്ച് സിനിമയെടുക്കുന്നത് സിനിമാ ലോകത്ത് കൗതുകമുണര്‍ത്തുന്നു.

 

കെ.ജി എ ഗ്രൂപ്പ് നിര്‍മ്മിക്കാനിരിക്കുന്ന ആടു ജീവിതം സിനിമയില്‍ നിന്ന കെ.ജി.എ പിന്മാറുകയും ഈ ചിത്രം സംവിധായകനായ ബ്ലെസി തന്നെ നിര്‍മ്മാണവും സംവിധാനവും ചെയ്യുന്നു. സിനിമയിലെ നായക വേഷത്തിനായി പ്രിഥ്വിരാജിന് വളരെ മെലിയേണ്ടിവരും. ഇത്തരത്തില്‍ ശരീരപ്രകൃതി മാറിയാല്‍ തന്റെ സിനിമയെ അതു ബാധിക്കുമെന്ന് റോഷ്‌നി ഭയപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (31 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (53 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends