Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഉറച്ച തീരുമാനങ്ങളുമായി മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ദിലീപ് ഭക്തരുടെ ഉള്ള് കാളുന്നു

10 OCTOBER 2017 10:38 AM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യര്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു. ഇന്നുച്ചയ്ക്ക് 2.45നാണ് മുഖ്യമന്ത്രിയെ കാണാന്‍ മഞ്ജു വാര്യര്‍ അനുമതി ചേദിച്ചിട്ടുള്ളത്. എന്തായാലും സിനിമാ ലോകവും മാധ്യമ പ്രവര്‍ത്തകരും മഞ്ജുവിന്റെ വരവിനെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. ദിലീപ് പുറത്തിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞ ഉടനെയുള്ള ഈ സന്ദര്‍ശനം വെറുതെയല്ലെന്നാണ് മഞ്ജുവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

കൊച്ചിയില്‍ സഹ പ്രവര്‍ത്തക ആക്രമിച്ച ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും പള്‍സര്‍ സുനിയെ അല്ലാതെ ആരേയും പിടിയ്ക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്ന സമയത്താണ് മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ ആദ്യമായി കണ്ടത്. മേയ് 18 നായിരുന്നു സിനിമയിലെ വനിതാ കൂട്ടയാമയായ വിമണ്‍ ഇന്‍ കളക്ടീവ് അംഗങ്ങള്‍ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍ മുന്‍കൈ എടുത്താണ് പുതിയ സംഘടന പിറവിയെടുത്തത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സിനിമാ സംഘടനാ പിറന്നത്.



മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയോട് പറഞ്ഞ ചില കാര്യങ്ങളാണ് അന്വേഷണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. മാത്രമല്ല സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഷൂട്ടിംഗുമായി ബന്ധപ്പെടുന്നവര്‍ എത്തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പോലീസ് സഹായവും അദ്ദേഹം നല്‍കി. 



ഷൂട്ടിംഗ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് താരങ്ങള്‍ പറഞ്ഞു. 



ഈയൊരു ബാഹ്യ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യര്‍ രണ്ടാമതും മുഖ്യമന്ത്രിയെ കാണുന്നത്. ഇത്തവണ മഞ്ജു ഒറ്റയ്ക്കാണ് മുഖ്യമന്ത്രിയെ കാണുന്നത്. അതിനാല്‍ തന്നെ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തും. മാത്രമല്ല തന്നേയും പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനെപ്പറ്റി ദിലീപ് അനുകൂലികള്‍ പരത്തുന്ന കിവദന്തികളുടെ സത്യാവസ്ഥയും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് മഞ്ജുവിന്റെ ഈ സന്ദര്‍ശനം വളരെയേറെ പ്രത്യാഘാതം സൃഷ്ടിക്കും. ഇതാണ് ദിലീപിനേയും ഭക്തരേയും ആശങ്കയിലാഴ്ത്തുന്നത്. 



അന്ന് മഞ്ജുവിന്റെ ആ സന്ദര്‍ശനമാണ് ദിലീപിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. നിഷ്‌കളങ്കനായി നടന്ന ദിലീപിനെ അകത്താക്കിയത് മഞ്ജുവും ശ്രീകുമാര്‍ മേനോനും എഡിജിപി സന്ധ്യയുമാണെന്ന് ദിലീപ് കോടതിയില്‍ പോലും പറഞ്ഞിരുന്നു.

 

അതേസമയം മഞ്ജു മുഖ്യമന്ത്രിയേയും കുടുംബത്തേയും തന്റെ സിനിമയായ ഉദാഹരണം ശ്യാമള കാണാന്‍ ക്ഷണിക്കുകയും ചെയ്യും. ജീവിക്കാന്‍ പാടുപെടുന്ന ഒരു സാധാരണ സ്ത്രീയുടെ കഥപറയുന്ന ഉദാഹരണം സുജാത മുഖ്യമന്ത്രിയെ കൊണ്ട് കാണിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു മധുര പ്രതികാരം കൂടി മഞ്ജു നേടിയെടുക്കും. അവനൊപ്പമല്ല അവള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെന്ന ലേബലും ഉണ്ടാക്കും. എന്തായാലും പിളര്‍പ്പിന്റെ വക്കില്‍ അമ്മ നില്‍ക്കുന്ന സമയത്തുള്ള മഞ്ജുവിന്റെ ഈ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (31 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (53 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends