നടനും നിര്‍മ്മാതാവിനുമെതിരെ മോഡലിന്റെ പരാതി കേട്ട് പോലീസ് അന്തംവിട്ടു

മിസ് ഇറ്റലി ഫൈനലിസ്റ്റും പ്രമുഖ മോഡലുമായ ആംബ്ര ബാറ്റിലാനയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രമുഖ ഹോളിവുഡ് താരവും ഫിലിം പ്രൊഡ്യൂസറും മുന്‍ ഫിലിം സ്റ്റുഡിയോ എക്‌സിക്യൂട്ടീവുമായ ഹാര്‍വി വെയില്‍സ്‌റ്റെയിലിനെതിരെയാണ് പരാതി.
2015ല്‍ ഒരു ഡാന്‍സ് ഷോയില്‍ വച്ചായിരുന്നു ആംബ്ര ഹാര്‍വിയെ ആദ്യമായി കണ്ടുമുട്ടിയിരുന്നത്. ആംബ്രയെ കാണാന്‍ നടി മില കുനിസിനെ പോലുണ്ടെന്ന് ഹാര്‍വി ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നുവത്രെ. തുടര്‍ന്ന് തന്റെ അസിസ്റ്റന്റ് മുഖാന്തിരം ആംബ്രയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ ഹാര്‍വി അവസരം സൃഷ്ടിക്കുകയായിരുന്നു. അടുത്ത് കിട്ടിയപ്പോള്‍ ഹാര്‍വി തന്റെ സ്തനങ്ങളിലേക്ക് തുറിച്ച് നോക്കുകയും അത് തഴുകുകയും ചെയ്തുവെന്നാണ് ആംബ്ര പരാതിപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് തന്റെ സ്‌കര്‍ട്ടിനിടയിലൂടെ അദ്ദേഹം കൈ കടത്താന്‍ ശ്രമിച്ചുവെന്നും മോഡല്‍ പരാതിപ്പെട്ടിരുന്നു. അന്ന് 22 വയസായിരുന്നു ഈ സുന്ദരിക്ക് പ്രായം.
തന്റെ പുതിയ മ്യൂസിക്കല്‍ ഷോയ്ക്ക് വേണ്ടി തെരഞ്ഞെടുക്കാനെന്ന പേരിലാണ് നെവര്‍ലാന്‍ഡില്‍ വച്ച് അദ്ദേഹത്തെ കണ്ടതെന്നാണ് ആംബ്ര വിശദീകരിക്കുന്നത്. തുടര്‍ന്ന് പീഡനശ്രമം നടന്നതിനെ തുടര്‍ന്ന് മോഡല്‍ ഇക്കാര്യം ന്യൂയോര്‍ക്ക് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മെനഞ്ഞ തന്ത്രമനുസരിച്ച് പ്രവര്‍ത്തിച്ച ആംബ്ര മാന്‍ഹാട്ടനിലെ ട്രിബെക ഗ്രാന്‍ഡ് ഹോട്ടലിലേക്ക് ഹാര്‍വിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വിനിമയങ്ങള്‍ പൊലീസ് റെക്കോര്‍ഡ് ചെയ്തു. ഇത് ന്യൂയോര്‍ക്കര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടല്‍ മുറിയിലേക്ക് അഞ്ച് മിനിറ്റ് നേരത്തേക്ക് ആംബ്രയെ ഹാര്‍വി ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് തന്റെ സ്തനങ്ങള്‍ തൊട്ടതിന്റെ പേരില്‍ മോഡല്‍ ഹാര്‍വിയെ ചോദ്യം ചെയ്തിരുന്നു.
ഹാര്‍വി തന്നെ അപമാനിച്ചുവെന്ന് മോഡല്‍ പരാതിപ്പെട്ട സാഹചര്യത്തില്‍ ഇനിയും ഹാര്‍വിയുടെ ഭാര്യയായി തനിക്ക് തുടരാനാവില്ലെന്നാണ് ജോര്‍ജിന തറപ്പിച്ച് പറയുന്നത്. തന്റെ ഭര്‍ത്താവിന്റെ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാന്‍ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയത് ജോര്‍ജിനയ്ക്ക് കടുത്ത ആഘാതമാണുണ്ടാക്കിയത്. ഹാര്‍വി ചെയ്ത ഈ മാപ്പര്‍ഹിക്കാത്ത തെറ്റ് മൂലം ആ മോഡല്‍ അനുഭവിച്ച വേദനയെക്കുറിച്ചോര്‍ത്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്ന് പോയെന്നും ജോര്‍ജിന വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























